Skip to main content

 കോവിഡ് പ്രതിരോധം: വിവിധ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സുരക്ഷാ ഉപകരണങ്ങൾ അയച്ചു

 കോവിഡ് പ്രതിരോധം: വിവിധ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സുരക്ഷാ ഉപകരണങ്ങൾ അയച്ചു

 

 

എറണാകുളം:  ജില്ലയിലെ വിവിധ  സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കാശ്യമായ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.  ആരോഗ്യ പ്രവർത്തകർക്കാവശ്യമായ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ.കിറ്റ്, ഫേസ് ഷീല്‍ഡ്, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവ എത്തിച്ചു നല്‍കുന്നതിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിച്ചു.

    വരാപ്പുഴ, കുമ്പളങ്ങി, ചേരാനെല്ലൂർ, മാലിപ്പുറം, കീച്ചേരി, നെട്ടൂർ എന്നീ സാമൂഹ്യ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലേക്കുമാണ് മോട്ടോർ വാഹനവകുപ്പിന്റെ സഹകരണത്തോടെ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തത്. ഐ.എം.എ ഹൗസില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ജി.അനന്തകൃഷ്ണന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, തുടങ്ങിയവർ പങ്കെടുത്തു.

 

 

 കൊച്ചി ഐ.എം.എ ഹൗസില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ 120 ആശുപത്രികളിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ സാമഗ്രഹികളായ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, പി.പി.കിറ്റ്, ഫേസ് ഷീല്‍ഡ്, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവ എത്തിച്ചു നല്‍കുന്നതിന്റെ ഫ്‌ളാഗ് ഓഫ്  കളക്ടർ നിർവ്വഹിച്ചു.

 

 

date