Skip to main content

കോവിഡ് കാലത്തെ ആരോഗ്യ വിചാരം : ജില്ലയിൽ ഓൺലൈൻ പരിശീലനം വരുന്നു

കോവിഡ് കാലത്തെ ആരോഗ്യ പരിചരണത്തിന് ഓൺലൈൻ പരിശീലന മാതൃകയുമായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുഷ് മിഠായി എന്ന് പേരിട്ടിരിക്കുന്ന വാട്ട്സ്ആപ്പ് ഓൺലൈൻ പരിശീലനത്തിന്റെ ആദ്യഘട്ടത്തിലെ ക്ലാസുകൾ തിങ്കളാഴ്ച(മെയ് 25) മുതൽ ആരംഭിക്കും. ജീവിതശൈലി രോഗങ്ങൾക്കായി
നാഷ്ണൽ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജില്ലാ ആയുർവേദ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിന്റെയും നേത്ര വിഭാഗത്തിന്റെയും സഹായതോടെയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. ജീവിതശൈലി ക്രമീകരണത്തിലൂടെ പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം എന്നതിലാണ് പരിശീലനം. ഇതിനായി പാലിക്കേണ്ട ഭക്ഷണ ക്രമങ്ങൾ, ശാരീരികവും മാനസികവുമായ ഉന്മേഷത്തിനായി ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, വീട്ടിൽ ചെയ്യാൻ കഴിയുന്ന യോഗ എന്നിവയിലാണ് ഓൺലൈൻ പരിശീലനം. ആദ്യഘട്ടത്തിൽ 25 പേരടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പരിശീലനം നൽകുക. ഓഡിയോ, വീഡിയോ, യു ട്യൂബ് തുടങ്ങിയ മാർഗ്ഗങ്ങൾ ഇതിനായി സ്വീകരിക്കുന്നു. 25 പേരടങ്ങുന്ന ഓരോ ബാച്ചിനും ഒരാഴ്ച നീണ്ടുനിക്കുന്ന പരിശീലനം നൽകും. വർക്ക് ഡയറിയിൽ ഓരോ ദിവസവും പരിശീലനത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ രേഖപ്പെടുത്തണം . പ്രമേഹത്തിനായി അലോപ്പതി, ഹോമിയോ മരുന്നുകൾ കഴിക്കുന്നവർക്കും നിലവിൽ മരുന്ന് മുടക്കാതെ തന്നെയുള്ള പരിശീലനമാണ് നൽകുക.
ആയുഷ് മിഠായി പരിശീലനം ആവശ്യമുള്ളവർ 9188526392 എന്ന നമ്പറിൽ ബന്ധപ്പെടണം. പിന്നീട് വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഗൂഗിൾ ഫോറം പൂരിപ്പിച്ച് ഗ്രൂപ്പിൽ അംഗമാകാം. 50 പേർ ഇതിനോടകം തന്നെ പരിശീലനത്തിനായി രജിസ്ട്രർ ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആയുർവേദ ആശുപത്രി നേത്രരോഗ വിഭാഗം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പി കെ നേത്രദാസ് പറഞ്ഞു.

date