Post Category
ത്ഡാർഖണ്ഡിലേക്കുള്ള അതിഥി തൊഴിലാളികൾ വ്യാഴാഴ്ച (മെയ് 21) യാത്ര തിരിക്കും
ജില്ലയിൽ നിന്ന് ത്ഡാർഖണ്ഡിലേക്ക് 850 അതിഥി തൊഴിലാളികളുമായുള്ള പ്രത്യേക ട്രെയിൻ വ്യാഴാഴ്ച (മെയ് 21) യാത്ര തിരിക്കും. ജാർഖണ്ഡ് സ്വദേശികളാണ് വ്യാഴാഴ്ച (മെയ് 21) യാത്ര തിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് തൃശൂർ റയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 850 പേർക്കും പാലക്കാട് റയിൽവേ സ്റ്റേഷനിൽ നിന്നുള്ള 612 അതിഥി തൊഴിലാളികൾക്കുമായാണ് പ്രത്യേക ട്രെയിൻ ഓടുന്നത്. 830 രൂപ ടിക്കറ്റ് നിരക്ക് തൊഴിലാളികൾ തന്നെയാണ് വഹിക്കുന്നത്. മെയ് 23ന് ഷൊർണൂരിൽ നിന്ന് ഝാർഖണ്ഡിലേയ്ക്കും എറണാകുളത്തു നിന്ന് ഉത്തരാഖണ്ഡിലേയ്ക്കും പ്രത്യേക ട്രെയിൻ അതിഥി തൊഴിലാളികൾക്കായി ഒരുക്കാനാണ് ഉദ്ദേശിക്കുന്നുതെന്ന് ജില്ലാ ലേബർ ഓഫീസർ രതീഷ് അറിയിച്ചു.
date
- Log in to post comments