Skip to main content

ഗുരുവായൂർ നഗരസഭയുടെ പുതിയ ലോക്ക് ഡൗൺ ക്യാമ്പ് തൈക്കാട് രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ

ലോക്ക് ഡൗണുവുമായി ബന്ധപ്പെട്ട് തൈക്കാട് രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ പുതിയ ക്യാമ്പ് ഒരുക്കി ഗുരുവായൂർ നഗരസഭ. ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂൾ ക്യാമ്പിൽ കഴിഞ്ഞിരുന്ന 92 പേരെയാണ് തൈക്കാട് പുതിയ ക്യാമ്പിലേക്ക് മാറ്റിയത്. കോവിഡ് 19 ലോക് ഡൗണുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ തെരുവിലും ക്ഷേത്രപരിസരത്തുമായി കഴിഞ്ഞിരുന്നവരെയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്ക് വന്നവരെയും മൂന്ന് ക്യാമ്പുകളിലായി പാർപ്പിച്ചിരുന്നു.
ഗുരുവായൂർ ജിയുപി സ്‌കൂളിൽ 95 പേരും അഗതിമന്ദിരത്തിൽ 36 പേരും ശ്രീകൃഷ്ണ സ്‌കൂളിൽ 92 പേരുമാണ് നിലവിൽ കഴിയുന്നത്. ജൂണോടെ പുതിയ അധ്യയനവർഷത്തേയ്ക്കുള്ള അഡ്മിഷൻ തുടങ്ങാനിരിക്കെയാണ് ശ്രീകൃഷ്ണ സ്‌കൂൾ ഒഴിവാക്കുന്നത്. ശ്രീകൃഷ്ണ സ്‌കൂളിലെ 92 പേരെയും തൈക്കാട് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലെ പുതിയ ക്യാമ്പിലേക്ക് മാറ്റി. നിലവിൽ ക്യാമ്പുകളിൽ നൽകിക്കൊണ്ടിരുന്ന എല്ലാ സേവനങ്ങളും പുതിയ ക്യാമ്പിലും തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ രജിത്കുമാർ അറിയിച്ചു.ഗുരുവായൂർ നഗരസഭ തന്നെ മുൻകൈയെടുത്ത് ശ്രീകൃഷ്ണ സ്‌കൂൾ ക്യാമ്പും പരിസരവും അണുവിമുക്തമാക്കിയാണ് തിരിച്ചേൽപ്പിച്ചത്.

date