മടങ്ങിയെത്തിയ പ്രവാസികളെ ആശ്വസിക്കൂ, നാട് കൂടെയുണ്ട്
സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ അയാള്‍ മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു.നാട്ടില്‍ എത്തിയ ഉടനെ ചെറുവത്തൂരിലൂള്ള സ്ഥാപന ക്വാറന്റൈയിലേക്ക് മാറി.കോറണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയായ ജീവിതം എങ്ങനെ തിരിച്ചു പിടിക്കുമെന്ന് അറിയാതെ മാനസിക സമ്മര്‍ദ്ദത്തിന് കീഴടങ്ങിയ അയാള്‍ക്ക് തുണയായത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കോറോണ കണ്‍ട്രോള്‍ സെല്ലിലെ മാനസികാരോഗ്യകേന്ദ്രത്തിന്റെ സേവനമാണ്.ഇത്തരത്തിലുള്ള മാനസികമായ ഒരു കൈത്താങ്ങ്,അയാള്‍ക്ക് വിദേശത്തു നിന്ന് തന്നെ ലഭിച്ചിരുന്നുവെങ്കില്‍,ആ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ അയാള്‍ക്ക് ഉണ്ടാകുമായിരുന്നില്ലെന്ന് മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ സണ്ണി മാത്യൂ പറയുന്നു.
ഇത്തരത്തിലുള്ള നിരവധി പേരാണ് കണ്‍സിലിങ് സേവനങ്ങള്‍ക്കായി കോറോണ കണ്‍ട്രോള്‍ സെല്ലിലെ മാനസികാരോഗ്യകേന്ദ്രത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുന്നത്. കോറോണ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ പൊതുജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ളവര്‍ കൗണ്‍സിലിങ് സേവനങ്ങള്‍ക്ക് വിളിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ വിളിക്കുന്നതില്‍ അധികവും മടങ്ങിയെത്തിയ പ്രവാസികളും ഇതരസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് എത്തിയവരും ആണ്.എല്ലാവരേയും ഒരു പോലെ അലട്ടുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. ഇത്തരത്തിലുള്ളവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫോണ്‍ വഴി മിനി കണ്‍സിലിങ് നല്‍കുന്നു.തുടര്‍ന്ന് ഓരോ ദിവസം വിളിച്ച് ഇവരുടെ കാര്യങ്ങള്‍ അന്വേഷിക്കും.പലരുടെയും മാനസിക സമ്മര്‍ദ്ദം മിനി കൗണ്‍സിലിങ് വഴി തന്നെ കുറയ്ക്കാന്‍ സാധിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു.മിനി കൗണ്‍സിലിങ് നല്‍കിയിട്ടും ഭേദമായില്ലെങ്കില്‍,ഇവരെ ആശുപത്രിയിലേക്ക് വരുത്തി ചികിത്സ നല്‍കുകയാണ് പതിവ്.
കണ്‍ട്രോള്‍ സെല്ലിലെ മാനസികാരോഗ്യകേന്ദ്രത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. മടങ്ങിയെത്തുന്നവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും,അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും ചെയ്യുന്നു ഇവര്‍. കൂടുതല്‍ പേരും കൗണ്‍സിലിങ് സേവനം ആവശ്യമുള്ളപ്പോള്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ക്ക് സമീപിക്കാന്‍ മടിയാണ്.ഏതൊരു മനുഷ്യനും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മാനസികമായ ബലമില്ലായ്മ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.അതിന് ലജ്ജിക്കേണ്ട കാര്യമൊന്നുമില്ലെന്ന് ഡോക്ടര്‍ പറയുന്നു.കൗണ്‍സിലിങ്ങ് സേവനങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍- 9072574748
മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള വഴികള്‍
ശുഭകരമായ ചിന്ത വളര്‍ത്തുന്ന പുസ്തകള്‍ വായിക്കുക, പാട്ട് കേള്‍ക്കുക,ഇഷ്ടമുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടുത്തുക.ഈ പ്രതിസന്ധിയെയും തരണം ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം വളര്‍ത്തുക. കൂടുതല്‍ സമയം പ്രിയപ്പെട്ടവരോടെപ്പം ചിലവഴിക്കുക.നിഷേധാത്മകമായ ചിന്തകള്‍ ഒഴിവാക്കുക.പ്രകൃതിയുടെ സൗന്ദര്യം ആസ്വാദിച്ച് കൊണ്ട് അല്പം നേരം നടക്കുക.ആവശ്യത്തിന് ഉറങ്ങുക.ധ്യാനം പരിശീലിക്കുകനിഷേധ ചിന്തകളെ ഉത്തേജിപ്പിക്കുന്ന മദ്യം,മയക്ക് മരുന്നിന്റെ ഉപയോഗം പാടെ ഉപേക്ഷിക്കുക.സാഹചര്യങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പരിശീലിക്കുക.സിനിമകള്‍ കാണുക
- Log in to post comments