Post Category
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചതിന് പിഴ ഈടാക്കി
റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന് ഉത്തര മേഖല റേഷനിങ് ഡെപ്യൂട്ടി കലക്ടര്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. തിരൂര്‍ താലൂക്കിലെ തൃപങ്ങോട് നടന്ന പരിശോധനയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ച വ്യക്തിയില്‍ നിന്ന് 14, 742 രൂപ പിഴ ഈടാക്കുകയും റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. വരും ദിവസങ്ങളില്‍ എല്ലാ താലൂക്കുകളിലും റെയ്ഡ് തുടരുമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ വി.വി സുനില അറിയിച്ചു.
date
- Log in to post comments