Post Category
ചെക്ക്‌പോസ്റ്റ് ജീവനക്കാരെ പിന്‍വലിച്ചു
അന്തര്‍ ജില്ലായാത്രകള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അന്തര്‍ ജില്ലാ ചെക്ക്‌പോസ്റ്റുകളില്‍ നിയോഗിച്ചിട്ടുളള ജീവനക്കാരെ പിന്‍വലിച്ച് ജില്ലാഭരണകൂടം ഉത്തരവിറക്കി. ജീവനക്കാര്‍ 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുമായി ബന്ധപ്പെടുന്ന റോഡുകളിലായിരുന്നു നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം ഇതര സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ചെക്ക്‌പോസ്റ്റുകളില്‍ തല്‍സ്ഥിതി തുടരുമെന്നും ഉത്തരവില്‍ പറയുന്നു.
date
- Log in to post comments