Skip to main content

കരളുറച്ചു കൈകൾ കോർത്തു കേരളം

സർക്കാരിന്റെ ഫലപ്രദവും ഭാവനാപൂർണ്ണവുമായ ഇടപെടലിന്റെ ഫലം!

 

ലോക്‌ഡൗണിൽ ചെയ്തത്

ലോക്‌ഡൗൺ നടപ്പായപ്പോഴേ 20,000 കോടി രൂപയുടെ പായ്ക്കേജ് പ്രഖ്യാപിച്ചു * എല്ലാ കുടുംബത്തിലും സഹായമെത്തിച്ചു; പണമെത്തിച്ചു. * അതു നാടിനെ ജീവത്താക്കി * ഒരാളും പട്ടിണികിടന്നില്ല * ആരും ഒന്നിനും ബുദ്ധിമുട്ടിയില്ല. * പ്രവാസികളെ കൊണ്ടുവരാൻ തുടർച്ചയായ ഇടപെടൽ നടത്തി * അതിഥിത്തൊഴിലാളികളെ അന്തസ്സായി, സുരക്ഷിതരായി നാട്ടിലത്തിച്ചു * നാട്ടിലും വിദേശത്തുമുള്ള രോഗികൾക്കും വയോധികർക്കും മരുന്നും അവശ്യസാധനങ്ങളും എത്തിച്ചു ...

ഫലമോ?

ലോകമെമ്പാടുമുള്ള കേരളീയർ ‘സുരക്ഷിതകേരള’ത്തിൽ അഭയം തിരക്കാൻ വെമ്പി.

അടിയന്തരസയം: രണ്ടുഘട്ടമായി അഞ്ചുമാസത്തെ സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍ നല്കി; വിതരണം ചെയ്തത് 4,709 കോടി രൂപ * പെന്‍ഷൻ ഇല്ലാത്ത ബിപിഎല്‍ - അന്ത്യോദയ വിഭാഗത്തിലെ അര്‍ഹര്‍ക്ക്  1000 രൂപ * എല്ലാ ക്ഷേമനിധിബോർഡുകളും വഴി 50 ലക്ഷത്തോളം പേർക്ക് അടിയന്തരധനസഹായം * എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസത്തേക്ക്  സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ * 20 രൂപയ്ക്ക് ഊണു നല്കുന്ന 1000 ഭക്ഷണശാല തുടങ്ങി * നാടൊട്ടുക്കും കമ്മ്യൂണിറ്റി കിച്ചണുകൾ ഒരുക്കി ആവശ്യമുള്ള എല്ലാവർക്കും ദിവസവും ഭക്ഷണം നല്കി

പിന്തുണകൾ: പ്രായമായവർക്കും രോഗികൾക്കും മരുന്നും മറ്റു സഹായങ്ങളും വീട്ടിലെത്തിച്ചു * വിദേശങ്ങളിലെ കേരളീയർക്കും മരുന്നും സേവനങ്ങളും ലഭ്യമാക്കി * രജ്യത്തിന് അകത്തും പുറത്തും കുടുങ്ങിയ കേരളീയരെ നാട്ടിലെത്തിക്കാൻ പ്രയത്നിച്ചു

പുനരുജ്ജീവനം: 500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ് * രണ്ടു മാസത്തിനുളളില്‍  കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ * രണ്ടു  മാസത്തിനുളളില്‍  ഗ്രാമീണ തൊഴിലുറപ്പു പദ്ധതി മുഖേന 2000 കോടി രൂപയുടെ തൊഴില്‍ ദിനം * സര്‍ക്കാര്‍ നല്കേണ്ട എല്ലാ കുടിശികയും ഏപ്രില്‍ മാസത്തോടെ തീർത്തു; വിതരണം ചെയ്തത് 14,000 കോടി രൂപ * 3% പലിശയ്ക്ക് 50,000 രൂപവരെ കേരളബാങ്കിന്റെ വായ്പ

ഇളവുകൾ: ഓട്ടോ, ടാക്സി, ഫിറ്റ്നസ് ചാര്‍ജ് ഇളവ് * ബസ്, സ്റ്റേജ് കാരിയര്‍, കോണ്‍ട്രാക്ട് കാരിയര്‍ വാഹനങ്ങൾക്കു ടാക്സില്‍ ഇളവ് * വൈദ്യുതി – കുടിവെള്ളം ബില്ലുകള്‍ അടയ്ക്കാൻ ഒരുമാസം സാവകാശം * സിനിമാ തിയറ്ററുകള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ടാക്സ് ഇളവ് * ബാങ്കുവായ്പകൾക്കു മൊറട്ടോറിയം ...

പാഴ്‌വാക്കല്ല, എല്ലാം അപ്പപ്പോൾ ജനങ്ങളിലെത്തി