Skip to main content

കോവിഡ് ഭീതിയിൽ കേരളത്തിൽ കുട്ടികളുടെ പഠനം മുടങ്ങില്ല.

ഹൈട്ടെക് വിദ്യാഭ്യാസത്തിലേക്കു നാം കുതിച്ചുചാടിയത് കോവിഡനന്തരകാലത്തു തുണയാകുന്നു * ഡിജിറ്റൽ പഠനസാമഗ്രികൾ * പരിശീലനം, കുട്ടികൾക്കും അദ്ധ്യാപകർക്കും ഹൈട്ടെക് രീതികൾ വശമായി * പാഠപുസ്തകം കോവിഡ് വരുമ്മുമ്പേ എത്തിച്ചു.

സർക്കാർ, എയ്‌ഡഡ് മേഖലയിലെ ഹയർസെക്കൻഡറി, ഹൈസ്ക്കൂളുകളിലെ 45,000 ക്ലാസുമുറികളാണ് 493.5 കോടി രൂപ ചെലവിൽ ഈ സർക്കാർ ഹൈട്ടെക് ആക്കിയത്. ഹൈട്ടെക്കായി പഠിപ്പിക്കാൻ വീഡിയോ, ഓഡിയോ, ആനിമേഷൻ, ഇന്ററാക്റ്റീവ് ഒക്കയായ 30,000-ൽപ്പരം പഠനസാമഗ്രികളും ഒരുക്കി. അദ്ധ്യാപകർക്കു പരിശീലനവും നല്കി. 14,000 സ്കൂളുകളിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കി.

ഹൈടെക് പഠനം പ്രൈമറി സ്കൂളുകളിലേക്കും. എല്ലാ പ്രൈമറി സ്കൂളിലും കമ്പ്യൂട്ടർ ലാബ്.

ഒപ്പം, ആയിരം സർക്കാർ‌സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു. ഒരുക്കുന്നത് 20 കൊല്ലത്തിനപ്പുറം വേണ്ട സംവിധാനങ്ങൾ. ആയിരത്തിൽപ്പരം 4752 സ്കൂളുകളിൽ വിപുലമായ അടിസ്ഥാനസൗകര്യവികസനം. ഇതിൽ 141 സ്കൂളിൽ 5 കോടി രൂപയുടെവീതം നവീകരണം ആദ്യഘട്ടത്തിൽ നടക്കുന്നു. കൂടാതെ, 395 സ്കൂളുകളിൽ മൂന്നുകോടി രൂപവീതവും 444 സ്കൂളിൽ ഒരുകോടിരൂപവീതവും മുടക്കി പുതിയ കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നു. ഇവയ്ക്കുപുറമെ എയ്‌ഡഡ് സ്കൂളുകൾക്കു വികസനവിഭവം കണ്ടെത്താൻ ചാലഞ്ച് ഫണ്ട്. 52 സ്കൂളുകൾക്ക് 104 കോടിരൂപയുടെ നബാർഡ് പദ്ധതിയും നടപ്പാക്കുന്നു.

ഗുണമേന്മാവിദ്യാഭ്യാസത്തിനു സമഗ്ര പദ്ധതി. സാങ്കേതികവിദ്യാ ഫലപ്രദമായി വിനിയോഗിക്കാൻ വൈവിദ്ധ്യമാർന്ന ഡിജിറ്റൽ വിഭവങ്ങൾ ‘സമഗ്ര’ പോർട്ടൽ വഴി.

ഗുണനിലവാരപഠനത്തിൽ കേരളം രാജ്യത്ത് ഒന്നാമത്.

ഇപ്പോൾ സ്കൂൾ അടയ്ക്കും‌‌മുമ്പേ അടുത്തവർഷത്തെ പുസ്തകമെത്തും. എല്ലാവർക്കും സൗജന്യയൂണിഫോമും മികച്ച ഉച്ചഭക്ഷണവും ഓണക്കാലത്ത് അഞ്ചുകിലോ അരിയും സൗജന്യമായി നല്കുന്നു.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ നേട്ടം

പൊതുവിദ്യാലയങ്ങളിൽ അധികമായി ചേർന്നത് 5,04,851 കുട്ടികൾ!

പൊതുവിദ്യാഭ്യാസത്തിനു വിസ്മയമികവ്