Skip to main content

പത്തുലക്ഷത്തിലേറെപ്പേർക്ക്

കോവിഡ് കാലത്തും പെരുമഴക്കാലത്തും ആശ്വാസം, അഭയം

ലോകത്തിനുതന്നെ വിസ്മയമായി

ലൈഫ് മിഷൻ

ലൈഫ്' വെറും വീടല്ല, അന്തസ്സാർന്ന ജീവിതമാണ്. ഒപ്പം ഉപജീവനവും ഒരുക്കുന്നു.

നാലുലക്ഷം രൂപയാണു വീടിനു നല്കുന്നത്. കൂടാതെ പ്രാദേശികസഹകരണത്തിലൂടെയും‌ വിലകുറച്ചു സാമഗ്രികൾ ലഭ്യമാക്കിയും ഒരുലക്ഷം മുതൽ രണ്ടുലക്ഷം വരെ രൂപ മൂല്യമുള്ള സഹായങ്ങളും. ഫലത്തിൽ പലർക്കും സ്വന്തമായത് അഞ്ചും ആറും ലക്ഷത്തിന്റെ വീടുകൾ.

വീടു നല്കേണ്ടവരെ കണ്ടെത്തിയതു വിവേചനമില്ലാതെ സുതാര്യമായി. 2016-ൽ കണ്ടെത്തിയ എല്ലാവർക്കും വീടു നല്കിക്കഴിഞ്ഞാൽ, വീടില്ലാത്ത പുതിയ കുടുംബങ്ങൾക്കും വീടു നല്കും.

ലൈഫ് മിഷനിൽ നാലുകൊല്ലം‌കൊണ്ടു തീർത്തതു രണ്ടരലക്ഷം വീട്.

ഭൂമിയില്ലാത്ത 1,06,925 കുടുംബത്തിനു പാർപ്പിടസമുച്ചയം ഒരുങ്ങുന്നു; അടിമാലി, അങ്കമാലി, കോഴിക്കോട് സമുച്ചയങ്ങൾ തീർന്നു, വിതരണം നടക്കുന്നു.

മുൻപേ പണിതീരാതെകിടന്ന വീടുകളും തീർത്തു.

ഇവയ്ക്കുപുറമെ, 2018-ലെ പ്രളയത്തിൽ പൂർണ്ണമായി തകർന്ന 10,957 വീടും പുനർനിർമ്മിച്ചു; ബാക്കിയും ഉടൻ.

[ആ സന്തോഷക്കാഴ്ചകൾക്ക് ഈ ലിങ്ക് കാണുക: https://lifemission.kerala.gov.in/index.php/ml/photo-gallery- ]

[ലൈഫ് വീടുകളിലെ ജീവന്റെ തുടിപ്പുള്ള കഥകൾക്ക്: https://lifemission.kerala.gov.in/index.php/ml/success-stories ]

 

ലൈഫ് പദ്ധതിക്കുമുമ്പ് ഈ സർക്കാരിന്റെ ആദ്യവർഷം

പട്ടികജാതിക്കാർക്ക് 23,801വീട് അനുവദിച്ചു; പട്ടികവർഗ്ഗക്കാർക്ക് 6709 –ഉം * പട്ടികവർഗ്ഗത്തിലെ 2824 കുടുംബങ്ങൾക്ക് 3123.62 ഏക്കർ ഭൂമി നല്കി. മറ്റുള്ളവർക്കും നല്കുന്നു * തീരാതെ കിടന്ന 9736 വീടു പൂർത്തിയാക്കി.

മത്സ്യത്തൊഴിലാളികൾക്ക് 6224 വീട് അനുവദിച്ചു. 2057 കുടുംബത്തിനു ഭൂമിയും * മുട്ടത്തറ ഫ്ലാറ്റ് ദേശീയശ്രദ്ധനേടി; ഏഴിടത്തായി 772 ഫ്ലാറ്റുകൂടി ഉയരുന്നു * മത്സ്യത്തൊഴിലാളികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാർപ്പിക്കാൻ 2450 കോടിയുടെ പുനർഗേഹം പദ്ധതിയും.

അതിഥിത്തൊഴിലാളികൾക്ക് ‘അപ്‌നാ ഘറും’ ക്ഷേമവും.

മറ്റൊരു 1,42,752 കുടുംബങ്ങളെ പട്ടയം നല്കി സർക്കാർ ഭൂമിയുടെ ഉടമകളാക്കി.

വീടില്ലാത്തവർ ഇല്ലാത്ത കേരളത്തിലേക്ക്...

ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവുമുള്ള നവകേരളം