Skip to main content

പത്തുലക്ഷം കുടുംബങ്ങളെക്കൂടി ക്ഷേമപ്പെൻഷനിൽ ഉൾപ്പെടുത്തി * പെൻഷൻ 600-ൽനിന്ന് 1300 രൂപയാക്കി * അതു കുടിശിക ഇടാതെ വീട്ടിൽ എത്തിക്കുന്നു * ക്ഷേമപ്പെൻഷനു വിനിയോഗിച്ചത് 2011-16 കാലത്ത് 9270 കോടിരൂപ; ഈ സർക്കാർ ഇതുവരെ 23, 409 കോടിരൂപ * എല്ലാ ക്ഷേമനിധിയാനുകൂല്യങ്ങളും ഉയർത്തി.

സ്ത്രീകൾ, കുട്ടികൾ, വയോധികർ, ലൈംഗികന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, രോഗബാധിതർ, പട്ടികവിഭാഗങ്ങൾ, തൊഴിലാളികൾ... എല്ലാവർക്കും പ്രത്യേകപരിഗണന.

[വിവിധ വിഭാഗങ്ങൾക്കു സാമൂഹികസുരക്ഷാമിഷൻ നടപാക്കുന്ന പ്രത്യേകപദ്ധതികൾ: http://www.socialsecuritymission.gov.in/index_mal.php ]

[സർക്കാരിന്റെ വിവിധ ധനസഹായപദ്ധതികൾ: https://prd.kerala.gov.in/sites/default/files/pdf/welfare-web.pdf ]

വനിത, ശിശു വികസന വകുപ്പ് ഉണ്ടാക്കി * ജൻഡർ ബജറ്റിങ് നടപ്പാക്കി * 24 മണിക്കൂർ വനിത ഹെല്പ് ലൈൻ - 'മിത്ര 181' *  ഷീ ലോഡ്ജ് ശൃംഖല * നിരാലംബർക്ക് 'എന്റെ കൂട്' പദ്ധതി * പിങ്ക് പട്രോൾ * വ്യാപാരശാലകളിൽ സ്ത്രീത്തൊഴിലാളികൾക്ക് ഇരിക്കാൻ നിയമം...

പൊലീസിലെ വനിതാപ്രാതിനിധ്യം 25% ആക്കുന്നു * വനിതകളുടെ പൊലീസ് ബറ്റാലിയനും കമാൻഡോ പ്ലാറ്റൂണും * കേരള ഫയർ സർവ്വീസിൽ ആദ്യമായി 100 ഫയർ വിമെൻ.

പട്ടികജാതി കടാശ്വാസപദ്ധതിയിൽ 43,136 പേരുടെ 83 കോടിരൂപയുടെ കടം എഴുതിത്തള്ളി * ആദിവാസി ഊരുകളിലേക്കു സഞ്ചരിക്കുന്ന റേഷൻകട * പട്ടികവിഭാഗക്കാർക്കു പഠനമുറികൾ * ലംപ്സം ഗ്രാന്റും സ്റ്റൈപ്പന്റും 25 ശതമാനം ഉയർത്തി * പെൺകുട്ടികൾക്കു 'വാത്സല്യനിധി ഇൻഷുറൻസ്'.

പൊലീസിലും എക്സൈസിലും നൂറുവീതം പട്ടികവർഗ്ഗക്കാരെ നിയമിച്ചു * നൈപുണ്യവികസനത്തിലൂടെ 6500 പേർക്കു  ജോലി; 360 പേർക്കു വിദേശത്ത്.

ദേവസ്വം നിയമനങ്ങളിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സംവരണം * ശാന്തിമാരായി പട്ടികവിഭാഗക്കാർക്കടക്കം നിയമനം * OBC/SEBC/OEC വിദ്യാഭ്യാസാനുകൂല്യമായി 1121.36 കോടി രൂപ നല്കി. * മറ്റു പിന്നാക്കവിഭാഗങ്ങളുടെ ക്രീമിലെയർ വരുമാനപരിധി കേരളം 6-ൽനിന്ന് 8 ലക്ഷം രൂപയാക്കി.

മുന്നോക്കക്ഷേമ കോർപ്പറേഷന് (സമുന്നതി) നടപ്പുവർഷമടക്കം 187.24 കോടി രൂപ.

മദ്രസാദ്ധ്യാപക ക്ഷേമനിധി * ഹജ്ജ് ഹൗസിൽ സ്ത്രീകൾക്കു പ്രത്യേകബ്ലോക്ക് * ന്യൂനപക്ഷക്ഷേമത്തിനായി നാലുവർഷം 274 കോടി രൂപ.

ആശമാർ, അങ്കണവാടി, ക്രഷ്, പ്രീസ്കൂൾ ടീച്ചർമാർ, ഹെൽപ്പർമാർ, വർക്കർമാർ, സ്കൂൾ പാചകക്കാർ, ലൈബ്രേറിയന്മർ തുടങ്ങി 20-ൽപ്പരം വിഭാഗങ്ങളുടെ വേതനവും ഇൻസെന്റീവും ഗണ്യമായി ഉയർത്തി.

കുടുംബശ്രീയ്ക്കു റെക്കോഡ് വളർച്ച * 20 കോടിയുടെ പുനരുദ്ധാരണപദ്ധതി * ഉത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി.

മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലിന് ഐ.എസ്.. സർട്ടിഫിക്കേഷൻ.

ദുരിതകാലങ്ങളിൽ തുണയായത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി.

പെറ്റനാട് മക്കളെ ചേർത്തുപിടിച്ച കാലം

കോവിഡ് കാലത്തു പ്രവാസീസഹോദരങ്ങളുടെ സുരക്ഷയിലും മടങ്ങിവരവിലും സാദ്ധ്യമായ എല്ലാ ഇടപെടലും * രാജ്യത്തിനാകെ മാതൃകയായി നിയമസഭപോലെ പ്രവാസികൾക്കായി ലോകകേരളസഭ * പ്രവാസം കഴിഞ്ഞു മടങ്ങുന്നവർക്കു പുനരധിവാസത്തിനും സംരംഭങ്ങൾക്കും വിപുലമായ പദ്ധതികൾ * പ്രവാസികളുടെ ഇൻഷ്വറൻസ് പരിരക്ഷയുടേ തുക ഇരട്ടിയാക്കി * ഇദേശപഠനത്തിനുപോകുന്ന വിദ്യാർത്ഥികൾക്കുതിരിച്ചറിയൽ കാർഡും ഇഷ്വറൻസ് പരിരക്ഷയും * കോവിഡ് കാലത്തു നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കു സാമ്പത്തികസഹായം * വിദേശമലയാളികൾക്കു രാജ്യത്ത് ആദ്യമായി നോർക്ക മിസ്ഡ് കാൾ സേവനം * പ്രവാസി ചിട്ടിയും ഡിവിഡന്റ് പദ്ധതിയും * ഈ സർക്കാരിന്റെ മുൻകൈയിൽ 2350 നഴ്സുമാർക്കു വിദേശത്തു ജോലി * സൗദി ആരോഗ്യമന്ത്രാലയത്തിലേക്കുള്ള ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് സാദ്ധ്യമാക്കി * വിദേശത്തു മരിക്കുന്നവരുടെ ദേഹം നാട്ടിലെത്തിക്കും * വിദേശമലയാളികൾക്കു നാ‍ട്ടിൽ സൗജന്യ ആംബുലൻസ് സേവനം * യു.എ.എഇ.യിൽ പൊതുമാപ്പു പ്രഖ്യാപിച്ചവരെയെല്ലാം സൗജന്യമായി നാട്ടിലെത്തിച്ചു.

[നോർക്ക റൂട്ട്‌സിന്റെ പദ്ധതികളും സേവനങ്ങളും അറിയാൻ: https://norkaroots.org/ ]

കേരളത്തിന്റെ രക്ഷാസൈന്യത്തിനു ബിഗ് സല്യൂട്ട്!

കടലിന്റെ മക്കൾക്ക് ഈ സർക്കാർ സമ്മാനിച്ചത് 6224 വീട്; 2057 കുടുംബത്തിനു ഭൂമിയും * മുട്ടത്തറ ഫ്ലാറ്റ് ദേശീയശ്രദ്ധനേടി; പാർക്കുന്നതു 192 കുടുംബം * മണ്ണുപുറം, കാരോട്ട്, ബീമാപ്പള്ളി, വലിയതുറ, ക്യു.എസ്.എസ്. കോളനി, പൊന്നാനി, ആയിക്കര ഉപ്പാലവളപ്പിൽ തുടങ്ങിയ സ്ഥലങ്ങളിൽ 772 ഫ്ലാറ്റുകൂടി ഉയരുന്നു * 4500 വീടു നവീകരിച്ചു * 4000 വീടു പുനർവൈദ്യുതിവത്ക്കരിച്ചു * 2000 ടോയ്‌ലെറ്റ് നിർമ്മിച്ചു * ഓഖിബാധിതരായ മത്സ്യത്തൊഴിലാളിക്കുടുംബത്തിൽ പെട്ടവർക്ക് കോസ്റ്റൽ പൊലീസിൽ നിയമനം.

എല്ലാ ധനസഹായവും ഇരട്ടിയാക്കി * അപകടത്തിൽ മരിക്കുന്ന മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിനു 10 ലക്ഷം രൂപ ഇൻഷ്വറൻസ് സഹായം * സമ്പാദ്യസമാശ്വാസപദ്ധതിയിൽ 3.68 ലക്ഷം പേർക്കു സഹായം * 43,500-ലേറെ കുടുംബങ്ങൾക്കു സൗജന്യറേഷൻ നല്കി * വിദ്യാഭ്യാസാനുകൂല്യം നല്കിയത് 1.16 ലക്ഷം കുടുംബങ്ങൾക്ക്.

തീരദേശസ്കൂളുകളിൽ 65 കോടിയുടെ വികസനം * ഫിഷറീസ് സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നു * അക്ഷരസാഗരം, വിദ്യാതീരം പദ്ധതികൾ * ആരോഗ്യകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും 30 കോടി.

കടൽസുരക്ഷയ്ക്കു മുമ്പില്ലാത്ത ഊന്നൽ * 40,000 ലൈഫ് ജാക്കറ്റ് * 5,000 നാവിക് * 10,000 സാറ്റലൈറ്റ് ഫോൺ * ജി.പി.എസും ലൈഫ് ബോയും അടങ്ങുന്ന കടൽസുരക്ഷാ കിറ്റ് * മൂന്നു മറൈൻ ആംബുലൻസ് ഉടൻ * 320 എ.ആർ.പി. ബോട്ട് * പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ.

മണ്ണെണ്ണസബ്‌സിഡിക്കു 150 കോടി രൂപ * 2037 വരെ നീളുന്ന ഓഖി വിദ്യാഭ്യാസപ്പാക്കേജ് * 123 കോടി രൂപയുടെ ഓഖി പുനരധിവാസപ്പായ്ക്കേജ് * തലായി, കൊയിലാണ്ടി, ചേറ്റുവ, മുതലപ്പൊഴി, മഞ്ചേശ്വരം മത്സ്യബന്ധനത്തുറമുഖങ്ങൾ പൂർത്തീകരിച്ചു * പരപ്പനങ്ങടിയിലും ചെത്തിയിലും പുതിയവ * 1400 തീരദേശറോഡുകളുടെ പുനരുദ്ധാരണത്തിന് 514 കോടി രൂപ * തീരദേശത്തു നാലുവർഷം‌കൊണ്ടു മത്സ്യബന്ധന-തുറമുഖവകുപ്പിന് 4490 കോടി രൂപയുടെ വികസനപദ്ധതികൾ

തൊഴിലാളിക്ഷേമത്തിന്റെ നല്ലനാളുകൾ

എല്ലാ മേഖലയിലും മിനിമം വേതനം പുതുക്കി * ചുമട്ടുതൊഴിലാളിമേഖലയിൽ കൂലിവ്യവസ്ഥ ന്യായയുക്തമാക്കി * വാണിജ്യസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ഇരിക്കാനുള്ള അവകാശത്തിനു നിയമം *

തോട്ടം മേഖലയ്ക്കു പ്രത്യേക പായ്ക്കേജ് * തോട്ടംതൊഴിലാളികൾക്കു വേതനപരിഷ്കരണം * തോട്ടം മേഖലയിൽ പ്രത്യേകപദ്ധതികൾ * ഭവനരഹിതർക്കു 400 ച.അടിയുള്ള വീടു നൽകുന്ന ‘ഓൺ യുവർ ഓൺ ഹൗസ്‘ പദ്ധതി * തോട്ടംതൊഴിലാളികള്‍ക്ക് ഇ.എസ്.ഐ വരുന്നു * പൂട്ടിക്കിടന്ന ഫാക്റ്ററികൾ തുറക്കുന്നു * തുറക്കാത്തതും ഉപേക്ഷിച്ചതുമായ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കും * പ്ലാന്റേഷൻനികുതി, കാർഷികാദായനികുതി, തൊഴിലാളിലയങ്ങളുടെ കെട്ടിടനികുതി, സീനിയറേജ് എന്നിവ ഒഴിവാക്കി * തോട്ടമുടമകളിൽനിന്നു ഭൂനികുതി വാങ്ങും.

അസംഘടിതതൊഴിലാളികൾക്കും സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും വേതനസുരക്ഷാപദ്ധതി * ദേശീയ തൊഴിലുറപ്പിൽ തൊഴിൽദിനങ്ങൾ നല്കുന്നതിൽ റെക്കോർഡ് നേട്ടം * ചിസ് പദ്ധതിയിൽ ഉയർന്ന രജിസ്‌ട്രേഷൻ; 40.96 ലക്ഷം പേർക്ക് ആരോഗ്യപരിരക്ഷ.

ദേശീയ തൊഴിലുറപ്പിൽ റെക്കോർഡ് തൊഴിൽദിനങ്ങൾ.

കൈത്തൊഴിൽശാലകൾ തുറന്നു; ജീവിതങ്ങൾ തളിർത്തു

പരമ്പരാഗതവ്യവസായരംഗത്തു തൊഴിലാളികൾക്കെല്ലാം ജോലി ഉറപ്പാക്കി; തൊഴിൽശാലകളിൽ ആധുനികീകരണം.

ഈ സർക്കാർ വന്ന് ആദ്യ ഓണത്തിനു മുമ്പുതന്നെ കശുവണ്ടിവികസനകോർപ്പറേഷന്റെയും കാപ്പക്സിന്റെയും പൂട്ടിക്കിടന്ന മുഴുവൻ കശുവണ്ടിഫാക്റ്ററിയും തുറന്നു; ഇവയടക്കം 432 ഫാക്റ്ററികൾ തുറന്നു പ്രവർത്തിക്കുന്നു * ബോണസും ഗ്രാറ്റുവിറ്റിയും നല്കി * 2017-ൽ കേരള കാഷ്യൂ ബോർഡ് രൂപവത്ക്കരിച്ചു തോട്ടണ്ടി ലഭ്യമാക്കുന്നു * 40 പൊതുമേഖലാഫാക്റ്ററി ആധുനികീകരിക്കുന്നു * സ്വകാര്യഫാക്ടറികൾ തുറക്കാനും സമഗ്രപദ്ധതി.

ഈ സർക്കാരിന്റെ കാലത്തെ കയർ ഉത്പാദനം 2015-16-നെക്കാൾ 1,20,000 ക്വിന്റൽ അധികം; അധിക ഉത്പാദനം 150% * കയർ സംഭരണം 2015-16-ൽ 78,800 ക്വിന്റൽ ആയിരുന്നത് 1,77,000 ക്വിന്റൽ ആയി; 124% വർദ്ധന * നാലുകൊല്ലത്തെ ആകെ കയർ ഉത്പാദനം 554 കോടി രൂപയുടേത് 50%-ഉം കയറുല്പന്നസംഭരണം 30%-ഉം വർദ്ധിച്ചു * നാലുവർഷംകൊണ്ട് പ്രതിവർഷകയറുത്പന്നസംഭരണം 12,118 ടണ്ണും കയർ ഫെഡിന്റെ വില്പന 9,118 ടണ്ണും വർദ്ധിച്ചു; പ്രതിവർഷകയർസംഭരണം 50% വർദ്ധന * കയർ ഫെഡ് സംഭരിച്ചു സംഘങ്ങൾക്കു നല്കുന്ന ചകിരിയിൽ 44% ഇപ്പോൾ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്.

രണ്ടാം കയർ പുനഃസംഘാടനത്തിന് എൻ.സി.ഡി.സി.യുടെ 200 കോടി രൂപ സഹായം ലഭ്യമാക്കി * 600 ഓറ്റ്)മാറ്റിക് സ്പിന്നിങ് മില്ലുകൾ തുടങ്ങി * 100 പുതിയ ചകിരിമില്ലുകൾ സ്ഥാപിച്ചു * കയർപിരിത്തൊഴിലാളികളുടെ മിനിമം കൂലി 350 രൂപയാക്കി.

വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം പദ്ധതിയിലൂടെ കൈത്തറി ഉല്പാദനത്തിൽ കുതിപ്പ് * കൈത്തറി ഉത്പന്നങ്ങള്‍ക്കും വിപണനശാലകള്‍ക്കും ബ്രാന്‍ഡിംഗ് * കൈത്തറിയൂണിറ്റ് തുടങ്ങാൻ സ്വയംതൊഴിൽ പദ്ധതി

കരകൗശലമേഖലയുടെ സമഗ്രവികസനത്തിന് ആശാ സ്കീം

എൻഡോസൾഫാൻ ബാധിതർക്കു സാന്ത്വനം, സമാശ്വാസം

എൻഡോസൾഫാൻ ഇരകളുടെ 50,000 രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളി * 1200, 1700, 2200 രൂപവീതം പ്രതിമാസസഹായം നല്കുന്ന സ്നേഹസാന്ത്വനം പദ്ധതി * സ്കൂൾ വിദ്യാർത്ഥികൾക്ക് 2000, 3000, 4000 രൂപവീതം നല്കുന്ന പദ്ധതി * പരസഹായം ഉറപ്പാക്കാൻ 790 പേർക്ക് സ്പെഷ്യൽ ആശ്വാസകിരണം * മൂളിയാറിൽ പുനരധിവാസഗ്രാമം * പുതിയ 9 ബഡ്‌സ് സ്കൂൾ. ചികിത്സകളും സേവനങ്ങളും സൗജന്യം.

അതിഥിത്തൊഴിലാളികൾക്ക് അന്തസ്സും പരിരക്ഷയും

ആവാസ് സമഗ്ര ഇൻഷ്വറൻസ് *  56 ആശുപത്രികളിൽ 15,000 രൂപവരെ സൗജന്യചികിത്സ * 2,00,000 രൂപയുടെ അപകടമരണ ഇൻഷ്വറൻസ് * തിരുവനന്തപുരം തമ്പാനൂരിലും എറണാകുളം പെരുമ്പാവൂരിലും 'ശ്രമിക് ബന്ധു' ഫെസിലിറ്റേഷൻ സെന്റർ * 8.5 കോടി രൂപ ചെലവിൽ പാലക്കാട് കഞ്ചിക്കോട്ട് ‘അപ്നാഘർ‘ പാർപ്പിടപദ്ധതി പൂർത്തിയായി.

റബർ കർഷകർക്കായി മുമ്പില്ലാത്തതരം ഇടപെടൽ

വിലസ്ഥിരത ഉറപ്പാക്കാൻ പദ്ധതി. മുൻസർക്കാരിന്റെ 219 കോടി രൂപ കുടിശികയടക്കം 1310.53 കോടി രൂപ 4,12,000 കര്‍ഷകർക്കു നല്കി * ഇടവിളകൾക്ക് ഹോര്‍ട്ടക്കള്‍ച്ചര്‍ മിഷനിലൂടെ സഹായം * മൂല്യവര്‍ദ്ധനയ്ക്കു സിയാല്‍ മാതൃകയില്‍ കമ്പനി; സ്ഥലം എടുപ്പായി * റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം ഉയർത്താനുള്ള തീരുമാനം കേന്ദ്രത്തെക്കൊണ്ട് എടുപ്പിച്ചു * കേന്ദ്ര-സംസ്ഥാന സംയുക്ത ടാസ്ക് ഫോഴ്സ് സാദ്ധ്യമാക്കി * ഹ്രസ്വകാലതന്ത്രവും റബർ നയത്തിന്റെ കരടും തയ്യാറാക്കി കേന്ദ്രത്തിനു നല്കി.