Post Category
റവന്യൂദിനാചരണം ഇന്ന്
ജില്ലാതല റവന്യൂദിനാചരണം ഇന്ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി വിശിഷ്ടാതിഥിയായിരിക്കും. എംഎല്‍എ മാരായ പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ എന്നിവര്‍ സംബന്ധിക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ സ്വാഗതവും എഡിഎം എന്‍ ദേവിദാസ് നന്ദിയും പറയും.
ദിനാചരണത്തോടനുബന്ധിച്ച് പട്ടയവിതരണം, സിഎംഡിആര്‍എഫില്‍ നിന്നുളള ധനസഹായവിതരണം, എല്‍ആര്‍എം ഉത്തരവുകളുടെ വിതരണം, അനുമോദനം, സമ്മാനവിതരണം എന്നിവ ഉണ്ടായിരിക്കും.
date
- Log in to post comments