Post Category
സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം ജില്ലാതല ഉദ്ഘാടനം ഇന്ന്
വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുടെ ജില്ലാതലാ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 24) ഉച്ചകഴിഞ്ഞ് 2.15 ന് ഹോട്ടല്‍ മാലി ഇന്റര്‍നാഷണലില്‍ നടക്കും. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് പ്രതിമാസധനസഹായമായി നിശ്ചിത തുക നല്‍കി കുട്ടികളെ കുടുംബങ്ങളില്‍ വളരുന്നതിന് സഹായിക്കുന്നതാണ് ഈ പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി. കെ തോമസ് സന്ദേശം നല്‍കും. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിനോയ് വി.ജെ സ്വാഗതവും ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആശിഷ് ജോസഫ് നന്ദിയും പറയും.
date
- Log in to post comments