Skip to main content

മത്സ്യതൊഴിലാളി പരിശീലനം

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നു. പത്താം ക്ലാസ് പാസായ 20നും 45നും മധ്യേ പ്രായമുള്ളവര്‍ക്കാണ് പരിശീലനം. വിവിധ മത്സ്യബന്ധന രീതികള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, നാവിഗേഷന്‍ ആന്‍ഡ് സീമെന്‍ ഷിപ്പ് എന്നീ വിഷയങ്ങളിലാണ് പരിശീലനം.

ഫിഷറീസ് വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമായി ആറ് മാസത്തെ പരിശീലനമാണ് നല്‍കുന്നത്. പരിശീലന ദിവസങ്ങളില്‍ 500 രൂപ സ്‌റ്റൈപ്പന്റ്, യാത്രാബത്ത, ഭക്ഷണം, താമസ സൗകര്യം എന്നിവ നല്‍കും. താത്പര്യമുള്ളവര്‍ ഈ മാസം 15ന് മുമ്പ് ആലുവ കിഴക്കേ കടുങ്ങല്ലൂരിലുള്ള ഫിഷറീസ് ഡയറക്ടറുടെ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04842604176.
                                          

 (പിഎന്‍പി 3005/17)

date