Post Category
സൗജന്യ മത്സര പരീക്ഷാ പരിശീലനം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ഐ.ടി.ഡി.പിയുടെയും ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ്ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ നിലമ്പൂര്‍ /അരീക്കോട് കേന്ദ്രങ്ങളില്‍ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. പഠിതാക്കള്‍ക്ക് നിയമാനുസൃത സ്റ്റൈപ്പന്റും പഠനോപകരണങ്ങളും ലഭിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും ഏംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം അതത് കേന്ദ്രങ്ങളില്‍ മാര്‍ച്ച് ഒന്നിന് രാവിലെ 9.30ന് എത്തണം. ഫോണ്‍ 0483 2734904.
date
- Log in to post comments