അറിയിപ്പുകള് 1
കെട്ടിടം ലേലം ചെയ്യുന്നു
കൊച്ചി: ഇലഞ്ഞി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റ ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു കളയുന്നതിനും പുതിയത് പണിയുന്നതിന്റെയും ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ ഇന്ന് (മെയ് 29) ഉച്ചയ്ക്ക് ഒന്നിന് ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2259080.
അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വം എടുക്കാം
കൊച്ചി: സംസ്ഥാന കൈതൊഴിലാളി വിദഗ്ധ തൊഴിലാളി, ബാര്‍ബര്‍, ബ്യൂട്ടീഷ്യന്, അലക്ക്, ക്ഷേത്ര, ഗാര്‍ഹിക തൊഴിലാളി ക്ഷേമപദ്ധതികള്‍ കൂട്ടിച്ചേര്‍ത്ത് 2016 ഫെബ്രുവരി മുതല്‍ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതികളില്‍ ബാങ്കില്‍ അംശാദായം അടക്കുന്നവരും ഇതുവരെ അംശാദായം അടയ്ക്കാത്തവരുമായ തൊഴിലാളികള്‍ വര്‍ദ്ധിപ്പിച്ച നിരക്കിലുളള അംശാദായ കുടിശിഖ പിഴ കൂടാതെ ഒന്നായോ തവണകളായോ ജൂണ്‍ 30-ന് മുമ്പായി തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എറണാകുളം മാര്‍ക്കറ്റ് റോഡിലുളള ജില്ലാ ഓഫീസില്‍ പഴയ കാര്‍ഡ്, പാസ്ബുക്ക്, ഒരു ഫോട്ടോ എന്നിവ സഹിതം ഹാജരായി പുതിയ അംഗത്വബുക്ക്, കാര്‍ഡ് എന്നിവ വാങ്ങേണ്ടതാണ്. കൂടാതെ മറ്റ് ക്ഷേമനിധി അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വം എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-236191, 8921502125.
- Log in to post comments