കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 28 /5/20
ബുള്ളറ്റിൻ - 5.30 PM
• ഇന്ന് (28/5/20) ആലപ്പുഴ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തി നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്. മെയ് 26 ലെ കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള ആലപ്പുഴ സ്വദേശിനിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്ന് തന്നെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
• ഇന്ന് 438 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 228 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 8063 ആയി. ഇതിൽ 119 പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 7944 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.
• ഇന്ന് 13 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 4
സ്വകാര്യ ആശുപത്രികൾ - 9
• ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 19 പേരെ ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 3
കരുവേലിപ്പടി താലൂക്ക് ആശുപത്രി-6
സ്വകാര്യ ആശുപത്രികൾ-10
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 61 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 30
മൂവാറ്റുപുഴ ജനറൽ ആശുപത്രി-4
ആലുവ ജില്ലാ ആശുപത്രി -1
പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ - 3
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
സ്വകാര്യ ആശുപത്രികൾ - 19
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 15
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
• രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ സംസ്ഥാനം / ജില്ല തിരിച്ചുള്ള കണക്ക്.
എറണാകുളം – 10
പാലക്കാട് – 1
കൊല്ലം – 1
തൃശൂർ - 1
ആലപ്പുഴ - 1
ഉത്തർപ്രദേശ്- 1
ലക്ഷദ്വീപ് – 1
മധ്യപ്രദേശ്- 1
ബംഗാൾ- 1
രാജസ്ഥാൻ- 1
• ഇന്ന് ജില്ലയിൽ നിന്നും 289 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 147 എണ്ണം സമൂഹവ്യാപനം ഉണ്ടോ എന്നറിയാനായി സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി ശേഖരിച്ചയവയാണ്. ഇന്ന് 72 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 303 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.
• ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, സാമ്പിൾ ശേഖരണം, സാമ്പിൾ ട്രാൻസ്പോർട്ട് ചെയുന്ന രീതി, റിവേഴ്സ് ക്വാറൻറ്റൈൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി. കോവിഡ് കെയർ സെന്ററുകളിലെ ഹെൽത്ത് വോളന്റിയര്മാര്ക്കും, നിരീക്ഷണകാലാവധി, കോവിഡ് കെയർ സെന്ററുകളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ എന്നിവയിൽ പരിശീലനം നൽകി.
• ഇന്ന് 344 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 204 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, നിരീക്ഷണ കാലാവധി തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി
• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 412 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 40 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4829 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 99 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 121 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 68 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
• അതിഥി ദേവോ പരിപാടിയുടെ ഭാഗമായി മൊബൈൽ മെഡിക്കൽ ടീം ഇന്ന് അതിഥി തൊഴിലാളികൾ താമസിക്കുന്ന 1 ക്യാമ്പ് സന്ദർശിച്ച് 64 പേരെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 145 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 13 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.
• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 89 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
• ജില്ലയിലെ 23 കോവിഡ് കെയർ സെന്ററുകളിലായി 797 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ 247 പേർ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുണ്ട്.
DATA UPDATE
Home quarantine new - 438
No. of persons released from home quarantine 228
Home quarantine total - 8063
New Hospital isolation new - 13
Discharge from Isolation – 19
Hospital isolation total - 61
Positive case today 1( Alappuzha case)
Total positive cases under treatment – 19
Cumulative total of positive cases treated & under treatment in dist. till date - 47
Sample sent today 289
Results received today - 72
Results awaiting - 303
No. of covid care centers currently functioning - 23
Total persons quarantined at Covid Care Centres - 797
Total persons quarantined at Paid Covid Care Centres 247
Total calls received at Call centre - 344
Total calls from Surveillance Unit to people under Quarantine – 412
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077
- Log in to post comments