ഓപ്പറേഷൻ ബ്രേക്ക്ത്രൂ : ഹൈക്കോടതി നിരീക്ഷക സംഘം സന്ദർശനം നടത്തി
എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ പ്രവർത്തന പുരോഗതി ഹൈക്കോടതി നിരീക്ഷക സംഘം വിലയിരുത്തി. ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ചങ്ങാടംപോക്ക് തോട്, തേവര - പേരണ്ടൂർകനാൽ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി.
തേവര - പേരണ്ടൂർകനാലിന്റെ റെയിൽവേ പാലത്തിന് ശേഷമുള്ള ഭാഗം കൊച്ചി നഗരസഭയുടെ പരിധിയിലല്ല എന്ന് ഹൈക്കോടതിയിൽ നഗരസഭ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി നിരീക്ഷക സംഘം തേവര - പേരണ്ടൂർകനാലിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയര്മാന് ആര്. ബാജി ചന്ദ്രന്, ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ ചുമതലയുള്ള വിവിധ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുന്നേ പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
- Log in to post comments