Skip to main content

കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 31 /5/20 ബുള്ളറ്റിൻ - 6 PM

•    ജില്ലയിൽ ഇന്ന് (31/05/20) ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 27 ന് മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഏഷ്യ          I 5325 വിമാനത്തിൽ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 29 ന് കളമശശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

•    ഇന്ന് 798 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 510  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  8737  ആയി. 

•    ഇന്ന് 10 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  
    കളമശ്ശേരി മെഡിക്കൽ കോളേജ്- 3
    കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2   
    സ്വകാര്യ ആശുപത്രികൾ - 5 

•    വിവിധ ആശുപ്രതികളിൽ  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 5  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
    കളമശ്ശേരി മെഡിക്കൽ കോളേജ്- 1
    സ്വകാര്യ ആശുപത്രികൾ-4 

•    ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 89  ആണ്.
    കളമശ്ശേരി മെഡിക്കൽ കോളേജ് – 38   
    മൂവാറ്റുപുഴ ജനറൽ ആശുപത്രി-7
    കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2 
    പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ - 3
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
    സ്വകാര്യ ആശുപത്രികൾ - 35   
•    ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30  ആണ്. 
    കളമശ്ശേരി മെഡിക്കൽ കോളേജ് – 26     
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4

ഇന്ന് ജില്ലയിൽ നിന്നും 141 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 116 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 1 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 151 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•    എയർ പോർട്ടിലും റെയിൽവേ സ്റ്റേഷനുകളിലും സേവനമനുഷ്ഠിക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫീൽഡ് വിഭാഗം ജീവനക്കാർക്ക്   വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്കുകളുടെ ശരിയായ ഉപയോഗം,  റിവേഴ്സ് ക്വാറൻറ്റൈൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി. കൂടാതെ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളായി ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലെ ജീവനക്കാർക്കും പരിശീലനം നൽകി. 

•    ഇന്ന് 424 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 286 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.  യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി.   

•    ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 235     പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 32 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.   

•    വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4764 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•    ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 67 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 86  ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 38 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

•    ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 94 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 12 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി. 

•    ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 64 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

•    ജില്ലയിൽ 23 കോവിഡ് കെയർ സെന്ററുകളിലായി 651 പേരാണ്  നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് കെയർ സെൻ്ററുകളിലെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ 140 പേർ വീടുകളിലേക്ക് മടങ്ങി.  പണം നൽകി ഉപയോഗിക്കാവുന്ന 12 കോവിഡ് കെയർ സെന്ററുകളിലായി 282 പേരും  നിരീക്ഷണത്തിലുണ്ട്. 

DATA UPDATE        
        
Home quarantine new -    798
No. of persons released from home quarantine-    510
Home quarantine total -     8737
        
New Hospital isolation new -         10
Discharge from Isolation –        5
Hospital isolation total -        89
Positive case today -    1
Total positive cases under treatment –    30
        
Sample sent today        141
Results received today        116
Results awaiting        151
    
No. of covid care centers currently occupied -        23
Total persons  quarantined at Covid  Care Centres -        651
Total persons quarantined at Paid Covid Care Centres -     280
    
Total calls received at Call centre -        424
Total calls from Surveillance Unit to people under Quarantine –        235
    

ജില്ലയിൽ ഇന്ന് (31/05/20)  ഒരാൾ  രോഗമുക്തി നേടിയതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ  നിന്ന് ഡിസ്ചാർജ് ആയി. മെയ് 24ന് രോഗം സ്ഥിരീകരിച്ച 44 വയസുള്ള എറണാകുളം സ്വദേശിയാണ് രോഗമുക്തനായത്. മെയ് 7 ലെ അബുദാബി - കൊച്ചി വിമാനത്തിലാണ് ഇദ്ദേഹം ജില്ലയിൽ എത്തിയത്.

 

ജില്ലാ കളക്ടർ, 
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077

date