Skip to main content

ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചിയാക്കി

എറണാകുളം: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചിയാക്കി. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ, മഹിളാ പ്രധാൻ ഏജൻ്റുമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ ശിവശങ്കരൻ, അംഗം ഹരി കണ്ടംമുറി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ബി ശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായി.

ക്യാപ്ഷൻ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിക്കുന്നു

date