കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 1/6/20 ബുള്ളറ്റിൻ - 6 PM
• ജില്ലയിൽ ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 27 ലെ കുവൈറ്റ് - കൊച്ചി വിമാനത്തിൽ വന്ന 38 വയസ്സുള്ള കുറുപ്പംപടി സ്വദേശിനിയായ യുവതി ആണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. കോവിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 28 ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്.
• എയർ ഇന്ത്യ എക്സപ്രസ് ഉദ്യോഗസ്ഥയായ 49 കാരിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. ഗൾഫ് സെക്ടറിൽ ജോലി നോക്കി വരവെ നടത്തിയ പതിവ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം തേവര സ്വദേശിനിയാണ്. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
• മുംബൈയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്ക് 12 യാത്രക്കാരുമായി മെയ് 15 ന് എത്തിയ ട്രാവലറിൻ്റെ 31 വയസുള്ള ഡ്രൈവറാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. എറണാകുളം പാലാരിവട്ടം സ്വദേശിയായ യുവാവ് മെയ് 15 മുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ട്രാവലറിൽ വന്ന 12 പേർക്കും പിന്നീട് വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ തന്നെയും ട്രാവലറിൻ്റെ രണ്ട് ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
• ഇന്ന് 757 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 460 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9038 ആണ് . ഇതിൽ 8129 പേർ വീടുകളിലും , 619 പേർ കോവിഡ് കെയർ സെന്ററുകളിലും, 290 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 8 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 3
മൂവാറ്റുപുഴ ജനറൽ ആശുപത്രി - 1
സ്വകാര്യ ആശുപത്രികൾ - 4
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 4 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 1
മൂവാറ്റുപുഴ ജനറൽ ആശുപത്രി - 3
• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 93 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 40
മൂവാറ്റുപുഴ ജനറൽ ആശുപത്രി-5
കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2
പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ - 3
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
സ്വകാര്യ ആശുപത്രികൾ - 39
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32 ആണ്.
കളമശ്ശേരി മെഡിക്കൽ കോളേജ് – 28
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
• ഇന്ന് ജില്ലയിൽ നിന്നും 96 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 85 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 3 എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 162 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• വിമാനമാർഗം വിദേശത്ത് നിന്ന് ഇന്ന് ജില്ലയിലേക്ക് എത്തിയത് 77 പേരാണ്. ഇതിൽ 42 പേർ പുരുഷൻമാരും 35 പേർ സ്ത്രീകളുമാണ്. ജില്ലയിലെ വിവിധ കോവിഡ് കെയർ സെൻ്ററുകളിൽ 42 പേരെയും വീടുകളിൽ 35 പേരെയും നിരീക്ഷണത്തിലാക്കി.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിമാനമാർഗം ഇന്ന് ജില്ലയിലെത്തിയത് 274 പേരാണ്. ഇതിൽ 171 പേർ പുരുഷൻമാരും 103 പേർ സ്ത്രീകളുമാണ്. ഇതിൽ 273 പേരെ വീടുകളിലും ഒരാളെ കോവിഡ് കെയർ സെൻ്ററിലും നിരീക്ഷണത്തിലാക്കി.
• കപ്പൽ ആഭ്യന്തര മാർഗം വഴി ഇന്ന് ജില്ലയിൽ 65 പേരെത്തി. ഇതിൽ 52 പേർ പുരുഷൻമാരും 13 പേർ സ്ത്രീകളുമാണ്. 65 പേരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി.
• പൂനെയിൽ നിന്നുള്ള ശ്രമിക് ട്രയിനിൽ ഇന്ന് 131 യാത്രക്കാരാണ് എറണാകുളത്തിറങ്ങിയത്. എറണാകുളം ജില്ലയിൽ നിന്നുള്ള 26 പേരാണുണ്ടായിരുന്നത്. ഇതിൽ 14 പേർ പുരുഷൻമാരും 12 പേർ സ്ത്രീകളുമാണ്. എല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി
• എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും, ദേശീയ ആരോഗ്യ ദൗത്യത്തിൻറെ കീഴിലുള്ള സ്റ്റാഫ് നഴ്സ്മാർക്കും ആശുപത്രികളിലെ അണുനശീകരണം ഫീവർ ട്രയാജ് , വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്കുകളുടെ ശരിയായ ഉപയോഗം, റിവേഴ്സ് ക്വാറൻറ്റൈൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.
• ഇന്ന് 268 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 155 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി.
• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 350 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 46 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4700 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 19 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 21 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 18 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.
• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 63 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
DATA UPDATE
Home quarantine new - 757
No. of persons released from home quarantine- 460
No. of persons under quarantine total( HQ+IQ) 9038
New Hospital isolation new - 8
Discharge from Isolation – 4
Hospital isolation total - 93
Positive case today - 3
Total positive cases under treatment 33 (1 at Thiruvananthapuram))
Cumulative total of positive cases treated and under treatment till date 63
Sample sent today 96
Results received today 85
Results awaiting 162
No. of Covid care centres currently occupied 23
Total persons quarantined at Covid care centres 619
Total persons quarantined at Paid Covid care centres 290
Total calls received at Call centre - 268
Total calls from Surveillance Unit to people under Quarantine – 350
ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077
- Log in to post comments