Skip to main content

ഗവണ്മെന്റ് മെഡിക്കൽ കോളേജ് എറണാകുളം  മെഡിക്കൽ ബുള്ളറ്റിൻ (1-6-2020)

...........................................

എറണാകുളം മെഡിക്കൽ കോളേജിൽ കൊറോണ ഐ. സി. യു വിൽ ചികിത്സയിൽ കഴിയുന്ന 80കാരിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ക്രമാതീതമായി വർധിച്ച പ്രമേഹവും ശ്വാസതടസവുമായി കഴിഞ്ഞ 28ന് പുലർച്ചെയാണ് മുംബൈയിൽ നിന്നും ട്രെയിനിൽ എറണാകുളത്തെത്തിയ ഇവരെ റയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജിലെത്തിച്ചത്. 

മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനകളിൽ ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോവിഡ് മൂലമുള്ള ന്യൂമോണിയയും,  അണുബാധയും ഹൃദയത്തിന്റെയും, വൃക്കകളുടെയും പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.                        വെന്റിലേറ്റർ പിന്തുണയിൽ ഐ. സി. യു വിൽ കഴിയുന്ന ഇവരുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കാനുള്ള പരിശ്രമം തുടരുന്നു.

ഡോ. ഗണേഷ് മോഹൻ,.     
ആർ എം ഒ, അസി. നോഡൽ ഓഫീസർ, ഗവ. മെഡിക്കൽ കോളേജ്, എറണാകുളം

date