Post Category
ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേർന്നു
ഏറണാകുളം: ദേശീയ ആരോഗ്യ ദൗത്യം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ നടക്കുന്ന കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കളക്ടർ നിർദേശം നൽകി.
ജില്ലയിൽ നടപ്പിലാക്കുന്ന സംയോജിത ക്യാൻസർ നിയന്ത്രണ പദ്ധതി കാര്യക്ഷമമായി മുന്നോട്ട് പോകുന്നതായി കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ് അറിയിച്ചു.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, അഡീഷണൽ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, വിവിധ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments