Post Category
ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനും ശ്രീദേവിനും ആദരം
ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനനും സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌ക്കാര ജേതാവ് ശ്രീദേവിനും ജില്ലാ വികസന സമിതിയുടെ ആദരം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പ്രശംസാപത്രവും സമ്മാനങ്ങളും കൈമാറി. കോട്ടയത്ത് തിരുവഞ്ചൂര്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിനെ മികച്ച ബാല സംരക്ഷണ കേന്ദ്രമാക്കി മാറ്റി സംസ്ഥാന അവാര്‍ഡിന് അര്‍ഹമാക്കിയതിനാണ് സൂപ്രണ്ടിനെ ആദരിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.
സെറിബ്രല്‍ പാള്‍സി എന്ന രോഗത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായി മാറിയ ബാല്യമാണ് ശ്രീദേവിന്റേത്. തുടര്‍ച്ചയായി സ്‌കൂളില്‍ പോലും എത്താന്‍ കഴിയാത്ത ശ്രീദേവ് കഥാസമാഹരങ്ങളും കവിതാസമാഹരങ്ങളുമായി ഇതുവരെ ഏഴ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
(കെ.ഐ.ഒ.പി.ആര്‍-406/18)
date
- Log in to post comments