Skip to main content

ജൈവ വൈവിധ്യ സംരക്ഷണം- വെബിനാര്‍ ഇന്ന് (ജൂണ്‍4)

 

 

ലോക പരിസ്ഥിതി ദിനാചരണത്തന്റെ ഭാഗമായി 'ജൈവവൈവിധ്യ സംരക്ഷണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഇന്ന് (ജൂണ്‍ 4) വെബിനാര്‍ സംഘടിപ്പിക്കും.   സംസ്ഥാനത്തെ ജൈവവൈവിധ്യ പരിപാലന സമിതികളില്‍നിന്നും രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 100 അംഗങ്ങള്‍ക്ക് പങ്കെടുക്കാം.  
        ബോര്‍ഡ് നടപ്പാക്കിവരുന്ന വീട്ടിനകത്തും വീടിനോടു ചേര്‍ന്നുമുള്ള ജൈവസമ്പത്തിന്റെ വിവരശേഖരണം രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നതിന്റെ പ്രഖ്യാപനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നടത്തും.  ഇതിനായി പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റില്‍ ജൈവ വൈവിധ്യത്തിന്റെ ചിത്രങ്ങളും ബന്ധപ്പെട്ട വിവരണവും ജൂണ്‍ അഞ്ചു മുതല്‍ 30 വരെ നല്‍കാം.  ഏറ്റവും കൂടുതല്‍ വിവരം നല്‍കുന്ന വ്യക്തികള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും.  എന്‍ട്രികള്‍ shorturl.at/sFMR8ല്‍ സമര്‍പ്പിക്കാം.  ഫോണ്‍ : 0471 2724740.

 

date