സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും മികവിന്റെ മാതൃകളാക്കി മാറ്റുന്നതിനും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും ജോയിന്റ് അക്കൗണ്ടിലേക്ക് ഓരോ മാസവും കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ തുക എത്തുന്ന ഈ പദ്ധതി ഭാവി വാഗ്ദാനങ്ങളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിക്കും. ഹോട്ടല്‍ മാലി ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി. കെ തോമസ് സന്ദേശം നല്‍കി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിനോയ് വി.ജെ സ്വാഗതവും ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആശിഷ് ജോസഫ് നന്ദിയും പറഞ്ഞു. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് പ്രതിമാസ ധനസഹായമായി നിശ്ചിത തുക നല്‍കി കുട്ടികളെ കുടുംബങ്ങളില്‍ വളരുന്നതിന് സഹായിക്കുന്നതാണ് ഈ പദ്ധതി.
(കെ.ഐ.ഒ.പി.ആര്‍-407/18)
- Log in to post comments