Skip to main content

ഫല വൃക്ഷത്തൈകളുടെ വിതരണം ജൂണ്‍ അഞ്ച് മുതല്‍

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഫല വൃക്ഷത്തൈകളുടെ വിതരണം ജൂണ്‍ അഞ്ചിന് രാവിലെ 11 മുതല്‍ ഇളമ്പളളൂര്‍ കൃഷി ഭവനില്‍ ആരംഭിക്കും. ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ മുതലായവ 75 ശതമാനം സബ്‌സിഡി നിരക്കിലും, തൈകള്‍ സൗജന്യമായും നല്‍കും. താത്പര്യമുള്ള കര്‍ഷകര്‍ അപേക്ഷാഫോം, കരമടച്ച രസീത് എന്നിവ ഉള്‍പ്പെടെ കൃഷിഭവനില്‍ എത്തണം.
(പി.ആര്‍.കെ നമ്പര്‍ 1552/2020)

 

date