Skip to main content

ഇത്തിക്കര ബ്ലോക്കില്‍ വിക്ടേഴ്സ് ഓണ്‍ലൈന്‍ ക്ലാസുകള്‍

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അവസരമൊരുക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ബ്ലോക്ക് ഓഫീസില്‍ സജ്ജീകരിച്ച റൂമിലാണ് ക്ലാസുകള്‍ നടക്കുക. താത്പര്യമുള്ളവര്‍ക്ക് 0474-2593260, 7025987595, 99947723800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
 (പി.ആര്‍.കെ നമ്പര്‍ 1545/2020)

date