Post Category
എല്‍.ഇ5 ലൈസന്‍സിനുളള അപേക്ഷ ക്ഷണിച്ചു
വിഷുവിനോടനുബന്ധിച്ച് താല്‍ക്കാലിക പടക്ക കച്ചവടത്തിനുളള എല്‍.ഇ5 ലൈസന്‍സിനുളള അപേക്ഷകള്‍ മാര്‍ച്ച് 20നകം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നല്‍കണം. നിര്‍ദ്ദിഷ്ട ഫോമിലുളള അപേക്ഷയോടൊപ്പം 0070-60-103-99 എന്ന ശീര്‍ഷകത്തില്‍ അപേക്ഷാ ഫീസായി 600 രൂപ അടച്ചതിന്റെ ചെലാന്‍ രസീതും താല്‍ക്കാലിക കച്ചവടത്തിന് അപേക്ഷകന്റെ പേരില്‍ ജി.എസ്.ടി അക്കൗണ്ട് എടുത്തതിന്റെ പകര്‍പ്പും അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഉണ്ടായിരിക്കണം. (ഫോം-എ.ഇ5 -ഫോം ലഭിയ്ക്കുന്ന വെബ് സൈറ്റ്-www.peso.gov.in)
date
- Log in to post comments