അഭിമുഖം മാറ്റി
ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി ഈ ജില്ലയിലെ വെളിയനാട് ബ്ലോക്കില്‍ ഡയറി പ്രമോട്ടറായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കും, മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം എന്ന സ്‌കീം പ്രകാരം വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറായി കഞ്ഞിക്കുഴി ബ്ലോക്കില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കും ഉള്ള അഭിമുഖം മാറ്റി. ജൂണ്‍ അഞ്ചിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വെളിയനാട് ബ്ലോക്കിലേക്കുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10 മുതലും കഞ്ഞിക്കുഴി ബ്ലോക്കിലേക്കുള്ള അഭിമുഖം ജൂണ്‍ 10ന് രാവിലെ 10 മുതലും നടക്കും. ഉദ്യോഗാര്‍ഥികള്‍ ആലപ്പുഴ കല്ലുപാലത്തിന് സമീപമുള്ള ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ എത്തണം.
- Log in to post comments