ജൈവവൈവിധ്യ ബോര്‍ഡ്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വെബിനാര്‍
ആലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ (ജൂണ്‍ അഞ്ച്) ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൂണ്‍ നാലിന് വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്നതാണ് വിഷയം. രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനത്തെ ജൈവവൈവിധ്യ പരിപാലന സമിതികളിലെ ആദ്യത്തെ നൂറുപേര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും.
ജൈവവൈവിധ്യ ബോര്‍ഡ് നടപ്പിലാക്കി വരുന്ന വീട്ടിനകത്തും വീടിനോടു ചേര്‍ന്നുമുള്ള ജൈവ സമ്പത്തിന്റെ വിവരശേഖരണം രണ്ടാം ഘട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തും. ജൂണ്‍ അഞ്ച് മുതല്‍ 30 വരെ ഇതിനായി പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റില്‍ ജൈവവൈവിധ്യത്തിന്റെ ചിത്രങ്ങളും അതിനോട് ബന്ധപ്പെട്ട വിവരണങ്ങളും നല്‍കാവുന്നതാണ്. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് പ്രോത്സാഹനം നല്‍കു. പത്രിക സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് shorturi.at/sFMR8 വിശദവിവരത്തിന് ഫോണ്‍: 8547254502.
- Log in to post comments