Skip to main content

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സഹായവുമായി ആര്യാട് ബ്ലോക്ക്  പഞ്ചായത്ത്

 

ആലപ്പുഴ : ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക്   വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സഹായവുമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. വിക്‌ടേഴ്‌സ് ചാനല്‍ വഴി നല്കുന്ന ക്‌ളാസുകള്‍ കാണാനായുള്ള സംവിധാനം ബ്‌ളോക്ക് പഞ്ചായത്തില്‍ സജ്ജീകരിച്ചിട്ടുെണ്ടന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജിത് അറിയിച്ചു. ഓരോ ക്ലാസ്സിനും നല്‍കിയിട്ടുള്ള സമയത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക അകലം പാലിച്ച്  കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ബ്ലോക്ക് ഓഫീസിലെ സംവിധാനം ഉപയോഗിക്കാമെന്നും സെക്രട്ടറി പറഞ്ഞു.

date