Skip to main content

ജില്ലയിൽ ഇന്ന് 7 പേർക്ക് കോവിഡ്

 

ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 17ന് അബുദാബി -കൊച്ചി വിമാനത്തിൽ നാട്ടിലെത്തുകയും, കോവിഡ് കെയർ സെന്ററിലെ നിരീക്ഷണം പൂർത്തിയാക്കി, വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 69 വയസ്സുള്ള  മാരാരിക്കുളം സ്വദേശിയ്ക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും  കോവിഡ് സ്ഥിരീകരിച്ചു.

 മെയ് 26ന് പൂനയിൽ നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തിയ ചെങ്ങന്നൂർ സ്വദേശിനിയായ യുവതിയാണ് കോവിഡ്  സ്ഥിരീകരിച്ച മൂന്നാമത്തെയാൾ.

 മെയ് 26ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 
 ആലപ്പുഴ സ്വദേശിനി, അതേ വിമാനത്തിലെത്തിയ മാവേലിക്കര തെക്കേക്കര സ്വദേശിനി, ചേർത്തല സ്വദേശിനി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. മൂവരും   കോവിഡ് കെയർ സെൻററുകളിൽ നിരീക്ഷണത്തിലായിരുന്നു.

 ചെന്നൈയിൽനിന്നും  സ്വകാര്യ വാഹനത്തിൽ മെയ് 20ന് എത്തിയ ആലപ്പുഴ സ്വദേശിനിയാണ് കോവിഡ് സ്ഥിരീകരിച്ച ഏഴാമത്തെ ആൾ. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

6 പേരെ ഹരിപ്പാടും ഒരാളെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

 

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് രോഗ വിമുക്തനായി. മെയ് 23ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ നിന്ന് വന്ന ചെങ്ങന്നൂര്‍ സ്വദേശിയാണ് രോഗവിമുക്തനായത്.

 

ഇതോടെ  നിലവില്‍ 57 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ രണ്ടുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ തിരുവനന്തപുരത്തും ആശുപത്രികളിലാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ആകെ എട്ട് പേര്‍ക്കാണ് രോഗം ഭേദമായത്.

date