Skip to main content

പി എസ് സാബു ഐ പി എസ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി ചാർജ്ജ് ഏറ്റു

 ആലപ്പുഴ: നേരത്തെ പാലക്കാട്, കോട്ടയം, കാസർഗോട് എന്നിവിടങ്ങളിൽ ജില്ലാ പോലീസ് മേധാവിയായി ജോലി നോക്കിയതിന് ശേഷമാണ് ആലപ്പുഴയിലേക്ക് എത്തുന്നത്.
ആലപ്പുഴ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടർ ആയും, ഹരിപ്പാട്, ആലപ്പുഴ സൗത്ത്, കുത്തിയതോട് എന്നിവിടങ്ങളിൽ സർക്കിൾ ഇൻസ്‌പെക്ടർ ആയും ആലപ്പുഴ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ ഡി  വൈ എസ് പി ആയും ജോലി നോക്കിയിട്ടുണ്ട്. റാന്നി സ്വദേശിയാണ്.ഭാര്യ ആശ, മക്കൾ ജയലക്ഷ്മി, കണ്ണൻ,  മരുമകൻ രാജേഷ്

date