Skip to main content

കോവിഡ് 19: അബുദബിയില്‍ നിന്നും 181 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ അബുദബിയില്‍  നിന്നുള്ള പ്രത്യേക വിമാനത്തില്‍ 181പ്രവാസികള്‍ കൂടി ഇന്നലെ ( ജൂണ്‍ മൂന്ന്) തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് 4.45 ന്   എത്തിയ ഐ എക്‌സ് 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ നിന്നുള്ള 179 യാത്രക്കാരും ഒരു കര്‍ണാടക സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ്  ഉണ്‍ായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 21 കുട്ടികള്‍,  27 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 122 പുരുഷന്‍മാരും  59 സ്ത്രീകളും   സംഘത്തിലുണ്‍ായിരുന്നു. തിരിച്ചെത്തിയവരില്‍ പത്ത് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (മലപ്പുറം - ആറ്, ആലപ്പുഴ- രണ്‍്, തൃശൂര്‍ - ഒന്ന്, തിരുവനന്തപുരം - ഒന്ന് ). 100 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 71 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
മലപ്പുറം - 97, കോഴിക്കോട്- 30, കണ്ണൂര്‍ - 13, കാസര്‍കോഡ് - ഏഴ്,   തൃശൂര്‍ - 11, പാലക്കാട് - 10, വയനാട്- നാല്, ആലപ്പുഴ- മൂന്ന്, കോട്ടയം - രണ്‍്, തിരുവനന്തപുരം - രണ്‍്.
(എം.പി.എം  2066 /2020)
 

date