റാസല്‍ഖൈമയില്‍ നിന്ന് 159 പ്രവാസികള്‍ കൂടി മടങ്ങിയെത്തി
റാസല്‍ഖൈമയില്‍ നിന്നുള്ള എസ്.ജി 9004 സ്പൈസ് ജെറ്റ് വിമാനത്തില്‍ ഇന്നലെ (ജൂണ്‍ മൂന്ന്)രാത്രി 12ന് 159 പ്രവാസികള്‍ കൂടി കരിപ്പൂരില്‍ തിരിച്ചെത്തി. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ നിന്നുള്ള 158 യാത്രക്കാരും ഒരു തമിഴ്നാട് സ്വദേശിയുമാണുണ്ടായിരുന്നത്. പത്ത് വയസിനു താഴെ പ്രായമുള്ള 14 കുട്ടികള്‍ ആറ് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 122 പുരുഷ•ാരും 37 സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 107 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 36 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
മലപ്പുറം - 35, കോഴിക്കോട്- 15, എറണാകുളം - ഒന്ന്, കണ്ണൂര്‍ - 77, കാസര്‍കോഡ് - ഒമ്പത്, തൃശൂര്‍ - 10, പാലക്കാട് - ഒമ്പത്, പത്തനംതിട്ട - ഒന്ന്, തിരുവനന്തപുരം - ഒന്ന്.
(എം.പി.എം 2067/2020)
- Log in to post comments