ക്ലബുകള്‍ 25,000 ഫലവൃക്ഷത്തൈകള്‍ നടും
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ഹരിതകേരളം മിഷനും നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ 'ഒരു കോടി വൃക്ഷതൈകളിലേക്ക് എന്റെ പങ്ക് ഫല വൃക്ഷത്തൈ' മത്സരത്തില്‍ പങ്കെടുത്ത ക്ലബുകള്‍ തയ്യാറാക്കിയ വൃക്ഷത്തൈകളും ഇന്ന് (ജൂണ്‍ അഞ്ച്) നടും. ജില്ലയിലെ 86 ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബുകള്‍ തയ്യാറാക്കിയ 25,000 ഫല വൃക്ഷത്തൈകളാണ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നട്ടുപിടിപ്പിക്കുക.
ഒരു കോടി വൃക്ഷത്തൈകളിലേക്ക് എന്റെ പങ്ക് ഫല വൃക്ഷത്തൈ മത്സരത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആറ് ക്ലബുകള്‍ക്ക് പുരസ്‌കാരവും സര്‍ട്ടിഫിക്കറ്റും നല്‍കും. ചുങ്കത്തറ ഗ്രാമ പഞ്ചായത്തിലെ എരുമമുണ്‍ എസ്‌ക്കെര്‍, കരുവാരക്കുണ്‍ിലെ ആലിക്കോട് യങ് വാരിയര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ഒഴൂരിലെ തലക്കടത്തൂര്‍ വൈ.എസ്.റ്റി.ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, മാറാക്കരയിലെ ഫീഫ യൂത്ത് വിങ്ങ് മുള്ളന്‍മട, മൊറയൂര്‍ പഞ്ചായത്തിലെ മൊറയൂര്‍ അലിവ് സാംസ്‌കാരിക വേദി, എ.ആര്‍. നഗറിലെ പേങ്ങാട്ടുകുണ്‍് വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങിയ ക്ലബുകളാണ് സമ്മാനത്തിന് അര്‍ഹരായത്.
(എം.പി.എം 2070 /2020)
- Log in to post comments