Post Category
പോളിടെക്നിക്ക് മൂന്നാം വര്‍ഷ ഡിപ്ലോമ പരീക്ഷ
പോളിടെക്നിക്ക് മൂന്നാം വര്‍ഷ ഡിപ്ലോമ പരീക്ഷ( 2019-2020) ജൂണ്‍ എട്ട് മുതല്‍ ജൂലൈ ഏഴ് വരെ കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്നിക്ക് കോളജില്‍ നടക്കും. ഈ സ്ഥാപനത്തില്‍ പരീക്ഷ എഴുതുന്നതിനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ടൈം ടേബിള്‍ പ്രകാരം പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ് കോളജില്‍ ഹാജരാകണം. തെര്‍മല്‍ സ്കാനിങ് ഉള്‍പ്പെടെ കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പരിശോധനകള്‍ക്കുശേഷം മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാഹാളുകളില്‍ പ്രവേശിപ്പിക്കൂ. വിദ്യാര്‍ഥികള്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാഹനങ്ങള്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രം നിര്‍ത്തണം. ടൈംടേബിള്‍ ംംം.ലേസലൃമഹമ.ീൃഴ ംംം.ഴംുരേസ.മര.ശി എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(എം.പി.എം 2071 /2020)
date
- Log in to post comments