Skip to main content

ഷട്ടറുകള്‍ ഉയര്‍ത്തും

കാലവര്‍ഷം ശക്തിപ്പെടുന്നതിന്റെ സാഹചര്യത്തില്‍  വാഴക്കാട് ഗ്രാമപഞ്ചായത്തിലെ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറക്കുമെന്ന് മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുജനങ്ങളും സമീപ വാസികളും ജാഗ്രത പാലിക്കണം.
മമ്പാട് ഗ്രാമപഞ്ചായത്തില ഒടായിക്കല്‍ റഗുലേറ്ററിന്റെ ഷട്ടറുകള്‍ ഇന്ന് ( ജൂണ്‍ അഞ്ച്) മുതല്‍ ഉയര്‍ത്തുന്നതിനാല്‍ ചാലിയാറില്‍ വെള്ളം  ക്രമാധീതമായി ഉയരുവാന്‍ സാധ്യതയുണ്‍് .ചാലിയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(എം.പി.എം  2072 /2020)
 

date