Post Category
എട്ട്, ഒന്‍പത് ക്ലാസ് പ്രവേശനം
പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ട്, ഒന്‍പത് ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുന്നു. ഏഴാം തരം/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ ടി.സിയുമായി സ്‌കൂളില്‍ നേരിട്ടെത്തി പ്രവേശനം നേടണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് പഠനം സൗജന്യമാണ്. അംഗീകൃത സിലബസില്‍ എട്ടാം ക്ലാസ് ജയിച്ചവര്‍ക്ക് ഒമ്പതാം ക്ലാസിലേക്ക് നേരിട്ട് ചേരാം. ഫോണ്‍: 04933 225086, 85470 21210 എന്ന നമ്പറുകളില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(എം.പി.എം 2076 /2020)
date
- Log in to post comments