മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ട് പേര്‍ കോവിഡ് വിമുക്തരായി
കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ട് പേര്‍ക്ക് കൂടി രോഗമുക്തി. മെയ് 29 ന് രോഗബാധിതനായ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 52 കാരന്‍, മെയ് 15 ന് വൈറസ് ബാധിതനായ താനൂര്‍ കളരിപ്പടി സ്വദേശി 48 കാരന്‍, മെയ് 17 ന് രോഗബാധ കണ്‍െത്തിയ ചേലേമ്പ്ര കൊളക്കാട്ട്ചാലി സ്വദേശി 37 കാരന്‍, മെയ് 23 ന് രോഗബാധിതരായി ചികിത്സയിലായ പൊന്നാനി ഈശ്വരമംഗലം സ്വദേശി 37 കാരന്‍, ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 46 കാരന്‍, തുരൂരങ്ങാടി പി.പി. റോഡ് സ്വദേശി 29 കാരന്‍, മെയ് 24 ന് രോഗബാധിതയായ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശിനി അഞ്ച് വയസുകാരി, മെയ് 24ന് തന്നെ വൈറസ്ബാധ സ്ഥിരീകരിച്ച തുരുനാവായ വൈരങ്കോട് സ്വദേശി 60 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
(എം.പി.എം 2080/2020)
- Log in to post comments