Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-05-2020

വിമുക്തഭടന്‍മാര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
2020 ജനുവരി മുതല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്ത വിമുക്ത ഭടന്‍മാര്‍ക്ക് ആഗസ്ത് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.  പ്രസ്തുത കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത വിമുക്ത ഭടന്‍മാര്‍ക്ക് തപാല്‍ മുഖേനയും രജിസ്‌ട്രേഷന്‍ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.
പി എന്‍ സി/1709/2031

താല്‍ക്കാലിക നിയമനം
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസിനു കീഴിലെ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്/ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.  
ഫുഡ് ടെക്‌നോളജിയിലുള്ള രണ്ടാം ക്ലാസ് ഡിപ്ലോമ/കെമിസ്ട്രിയില്‍ രണ്ടാം ക്ലാസോടെയുള്ള ബി എസ് സി ബിരുദം, ഭക്ഷ്യ വസ്തു പരിശോധനയിലുള്ള പരിചയം എന്നിവയാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ യോഗ്യത.
ലാബ് അസിസ്റ്റന്റ്/ഓഫീസ് അറ്റന്‍ഡന്റിന് എസ് എസ് എല്‍ സി/തത്തുല്യവും ഡ്രൈവര്‍ക്ക് എസ് എസ് എല്‍ സി, ഡ്രൈവിംഗ് ലൈസന്‍സ് (ഹെവി വെഹിക്കിള്‍), ബാഡ്ജ് എന്നിവയുമാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് 26 ന് ഉച്ചക്ക് രണ്ട് മണിക്ക് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെ നേരിട്ട്  ഹാജരാകണം.  ഫോണ്‍: 0497 2760930.
പി എന്‍ സി/1709/2032

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കണ്ണൂര്‍ കോര്‍പറേഷനില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേത്യത്വത്തിലാണ് പകര്‍ച്ച വ്യാധികള്‍ തടയാനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍. റോഡരികില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും അഴുക്കുചാലുകളിലും തോടുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും നീക്കം ചെയ്തു മഴവെളളത്തിന്റെ ഒഴുക്ക് സുഗമമാക്കുതിനുളള പ്രവര്‍ത്തികള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ശുചീകരണം നടത്തുന്നത്.  അതോടൊപ്പം ഗാര്‍ഹിക ശുചിത്വം പാലിക്കുതിനുളള ബോധവല്‍ക്കരണവുമായി ആരോഗ്യ പ്രവര്‍ത്തകരുടെ ഗ്യഹസന്ദര്‍ശനവും സജീവമാണ്. പ്രവൃത്തികള്‍ മെയ് 31 നു മുമ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം.  
പി എന്‍ സി/1709/2033

വൈദ്യുതി മുടങ്ങും
് വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാമ്പാട്, കല്ലിക്കുന്ന്, എവര്‍ഷൈന്‍, ഹെല്‍ത്ത് സെന്റര്‍, കുണ്ടുകണ്ടംചാല്‍, സണ്‍ഷൈന്‍ ഭാഗങ്ങളില്‍ മെയ് 23 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പട്ടാരി, കോണേരിപ്പാലം, മുതുകുറ്റിപ്പൊയില്‍, താളിക്കോട്, മുള്ളന്നൂര്‍, കെ സി നഗര്‍, കുണ്ടേരിപ്പൊയില്‍ ഭാഗങ്ങളില്‍ മെയ് 23 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും എടവേലിക്കല്‍, ഐയ്യല്ലൂര്‍ ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
പി എന്‍ സി/1709/2034

ലെവല്‍ക്രോസ് അടച്ചിടും
് തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ നാഷണല്‍ ഹൈവേ-ബീച്ച് റോഡിലുള്ള 233-ാം ലെവല്‍ക്രോസ് മെയ് 26 ന് രാവിലെ എട്ട് മണി മുതല്‍ 30 ന് വൈകിട്ട് ആറ് മണി വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/1709/2035

ഭരണാനുമതിയായി

ടി വി രാജേഷ് എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 15.48 ലക്ഷം രൂപ വിനിയോഗിച്ച് കോവിഡ് 19 രോഗികളുടെ പരിശോധന ത്വരിതഗതിയിലാക്കുന്നതിന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ 4 ആര്‍ ടി - പിസിആര്‍ ലാബ് ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിന് ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

പി എന്‍ സി/1709/2036

എസ് എസ് എല്‍ സി/ പ്ലസ് ടു പരീക്ഷ; വാര്‍ റൂം സജ്ജീകരിച്ചു
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ് എസ് എല്‍ സി/ ഹയര്‍ സെക്കന്ററി/ വി എച്ച് എസ് ഇ പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടത്തുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പരീക്ഷ വാര്‍ റും രൂപീകരിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങള്‍ക്ക് 0497 2705149, 8281142146, 9846684141, 9400268811 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്

date