Skip to main content

പുനരുദ്ധാരണ പദ്ധതി; സംഘങ്ങള്‍ ബന്ധപ്പെടണം

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങി. സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ട ഫണ്ട് ലഭ്യമാക്കുന്ന പദ്ധതികളാണ് പരിഗണനയില്‍. പുനരുദ്ധാരണ സാധ്യതയുള്ള സംഘങ്ങള്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ഉടന്‍ ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0481 2560586,9496174175

date