Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-05-2020

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒഴിവ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി റിസര്‍ച്ച് ഓഫീസര്‍, ലാബ് ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജൂണ്‍ മൂന്നിന് രാവിലെ 10 നും 11 നും  ഇടയില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട രേഖകളും സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ 0490 2399207ലും www.mcc.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും

date