Post Category
മഴക്കാലപൂര്‍വ ശുചീകരണം നടത്തി
ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ജലാശയങ്ങള്‍, പാതയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍, വീടുകളുടെയും ഓഫീസുകളുടെയും പരിസരങ്ങള്‍ തുടങ്ങിയവ ശുചീകരിച്ചത്. സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം.
ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പരിസരത്ത് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, വി പി ഷാജിര്‍, സെക്രട്ടറി വി ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജോയ് തുടങ്ങിയവര്‍ സംബന്ധിച്ചു
date
- Log in to post comments