Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 01-06-2020

ട്രോളിംഗ് നിരോധനം ജൂണ്‍ 9 ന് അര്‍ധരാത്രി മുതല്‍
അന്യ സംസ്ഥാന ബോട്ടുകള്‍ 9 നു മുമ്പായി കേരള തീരം വിട്ടു പോകണം
ജൂണ്‍ 9 മുതല്‍ ജില്ലയില്‍ ട്രോളിംഗ് നിരോധനം . ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം. അന്യ സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 9 ന് മുമ്പായി കേരള തീരം വിട്ടു പോകണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് കടലില്‍ ഇറങ്ങാവൂ എന്നും ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട്  കലക്ടറേറ്റ് അക്കാഡമിക് ഹാളില്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശം നല്‍കി.
ഇന്‍ബോര്‍ഡ് വള്ളങ്ങളില്‍ പരമാവധി 30 തൊഴിലാളികളെ മാത്രമെ അനുവദിക്കുകയുള്ളൂ. ഒരു ഇന്‍ബോര്‍ഡ് വള്ളത്തിന് അഞ്ച് തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒരു കാരിയര്‍ മാത്രമാണ് അനുവദിക്കുക. കാരിയര്‍ വള്ളത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള  വിവരങ്ങള്‍ അതാത്  ഫിഷറീസ് ഓഫീസുകളില്‍  യാന ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയില്‍ ട്രോളിംഗ് ഫലപ്രദമായി നടപ്പിലാക്കുന്നതിന്  3 ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ സമര്‍പ്പിച്ചുകഴിഞ്ഞു.  കടല്‍ രക്ഷാ പ്രവര്‍ത്തനം  കാര്യക്ഷമമാക്കുന്നതിനായി ലൈഫ് ഗാര്‍ഡുമാരുടെ എണ്ണം 9 ആയി ഉയര്‍ത്തി.   മെയ് 15 മുതല്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഫിഷറീസ്  സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍  കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്ക്  ബയോമെട്രിക് ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. ഹാര്‍ബറുകളിലെയും മറ്റും ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍  അടച്ചുപൂട്ടും.  ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍  ലഭ്യമാക്കുന്നതിന്  തെരഞ്ഞെടുത്ത  മത്സ്യ ഫെഡ് ബങ്കുകള്‍ അനുവദിക്കും. തട്ടുമടി ഉള്‍പ്പെടെയുള്ള  പരമ്പരാഗത വള്ളങ്ങള്‍ ലൈറ്റ് ഷിഫ്റ്റിംഗും  ജുവനൈല്‍ ഷിഫ്റ്റിംഗും  നടത്തുന്നത് കര്‍ശനമായി തടയും. മത്സ്യബന്ധനത്തിനു പോകുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍  ഗൗരവമായി കാണണമെന്നും  യോഗത്തില്‍ അറിയിച്ചു.  മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ, കോസ്റ്റല്‍ പോലീസ്,  കോസ്റ്റ്ഗാര്‍ഡ് ,ഫിഷറീസ് വകുപ്പ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അടിയന്തര സാഹചര്യങ്ങളില്‍  നേവിയുടെ ഹെലികോപ്റ്റര്‍ സേവനവും ലഭ്യമാക്കുമെന്ന് യോഗംഅറിയിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ സുധീഷ്, ഫിഷറീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി, ഡിവൈഎസ് പി  ടിപി പ്രേമരാജന്‍, കോസ്റ്റല്‍ പോലീസ്, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പി എന്‍ സി/1802/2020

ഗാര്‍ഹിക പീഢനം; ബന്ധപ്പെടാം
സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഢനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍  ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റസല്യൂഷന്‍ സെന്റര്‍ (ഡി സി ആര്‍ സി)രൂപീകരിച്ചിട്ടുണ്ട്.  ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും കൗണ്‍സലിംഗിനുമായി ഡി സി ആര്‍ സിയുമായി ബന്ധപ്പെടാവുന്നതാണ്.  ഫോണ്‍: 0497 2713350.
പി എന്‍ സി/1803/2020

സീറ്റ് ഒഴിവ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ജൂണ്‍ 10 വരെ സ്വീകരിക്കും.  ഫോണ്‍: 9400006495, 8907005292.
പി എന്‍ സി/1804/2020

അപേക്ഷ ക്ഷണിച്ചു
സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഗ്രാന്റിന് അംഗീകാരമുള്ള സൈക്കൊ സോഷ്യല്‍ റീ ഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്ക് 2020-21 വര്‍ഷത്തെ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 15 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.  അല്ലാത്ത പക്ഷം അത്തരം സ്ഥാപനങ്ങളെ ഗ്രാന്റ് അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2712255.
പി എന്‍ സി/1805/2020

ധനസഹായം ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാം
ലോക്ക്ഡൗണിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ  ക്ഷേമനിധി മുഖേന ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേത്രജീവനക്കാര്‍ക്കും ഫണ്ടിന്റെ അപര്യാപ്തത മൂലം ശമ്പളം കിട്ടാത്ത എ ഗ്രേഡ് ക്ഷേത്രജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2500 രൂപ കൈപ്പറ്റാത്ത ക്ഷേത്രജീവനക്കാര്‍ക്കും  ധനസഹായത്തിന് അപേക്ഷിക്കാം.  ക്ഷേമനിധി പാസ്ബുക്ക്,  ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ഫോണ്‍ നമ്പര്‍ സഹിതം ബന്ധപ്പെട്ട ക്ഷേത്രഭരണാധികാരി മുഖേന ക്ഷേമനിധി സെക്രട്ടറിയുടെ ഇ-മെയിലില്‍ (ലെരൃലമേൃ്യാലേംള@ഴാമശഹ.രീാ) ജൂണ്‍ 30നു മുമ്പായി അപേക്ഷ അയക്കണം.  30നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
പി എന്‍ സി/1806/2020

പഴശ്ശി ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും
പഴശ്ശി ബാരേജിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാലും കാലവര്‍ഷം ആരംഭിച്ചതിനാലും ബാരേജിന്റെ ഷട്ടറുകള്‍ ജൂണ്‍ രണ്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭാഗികമായി തുറക്കുന്നതാണ്.  പുഴയുടെ ഇരുകരകളിലുമുള്ള താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/1807/2020

താല്‍ക്കാലിക നിയമനം
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കണ്ണൂര്‍ ഓഫിസിലേക്ക് കോവിഡ് 19 ന്റെ  ഭാഗമായി  വിവിധ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്‍/അപേക്ഷക കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ ജില്ലയില്‍ എവിടെയും ജോലി ചെയ്യാനും സന്നദ്ധരായിരിക്കണം. നിയമനം ജൂണ്‍ 30 വരെയായിരിക്കും.
മെഡിക്കല്‍ ഓഫീസര്‍. യോഗ്യത: എം ബി ബി എസ് (ടി എം സി രജിസ്‌ട്രേഷന്‍). ദന്തല്‍ സര്‍ജന്‍ - ബി ഡി എസ് (ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍). ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ - കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷനോടുകൂടിയ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്.  ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് - കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടുകൂടിയ എ എന്‍ എം.
അപേക്ഷകള്‍ ംംം.ിവാസമിിൗൃ.ശി എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ മൂന്നിന് രാവിലെ  11 മണിക്ക് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.  
പി എന്‍ സി/1808/2020

വാഴക്കന്ന് വിതരണം
ജില്ലാ ഭാഗ്യക്കുറി ഓഫീസിലെ സാംസ്‌കാരിക സംഘടന ഒരുമയുടെ ആഭിമുഖ്യത്തില്‍ വിവിധയിനം വാഴക്കന്നുകള്‍, മരച്ചീനി കമ്പുകള്‍, മധുരക്കിഴങ്ങ് വള്ളികള്‍ എന്നിവ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ 8075933088 ല്‍ ബന്ധപ്പെടുക.
പി എന്‍ സി/1809/2020

പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍വര്‍ക്ക്/സോഷേ്യാളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാന്തര ബിരുദമാണ് യോഗ്യത. പ്രായം 22 നും 45 നും ഇടയില്‍. എം എസ് ഓഫീസ്, കെ ജി ടി ഇ വേര്‍ഡ് പ്രോസസിംഗ് (ഇംഗ്ലീഷ് ആന്റ് മലയാളം), പി ജി ഡി സിഎ എന്നിവ അധിക യോഗ്യതയായി കണക്കാക്കും. താല്‍പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, നിയര്‍ സെന്റ് ആഞ്ചലോസ് ഫോര്‍ട്ട്, കണ്ണൂര്‍ 670017 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ററളശവെലൃശലസെമിിൗൃ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ജൂണ്‍ 10 ന് മുമ്പായി ബയോഡാറ്റ സമര്‍പ്പിക്കേണ്ടതാണ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2731081.
പി എന്‍ സി/1810/2020

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കിവരുന്ന പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി  കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃതയൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബം ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, നിയര്‍ സെന്റ് ആഞ്ചലോസ് ഫോര്‍ട്ട്, കണ്ണൂര്‍ - 670 017 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോററളശവെലൃശലസെമിിൗൃ@ഴാമശഹ.രീാ  എന്ന ഇമെയില്‍വിലാസത്തിലോ  ജൂണ്‍ 10 ന് മുമ്പായി ബയോഡാറ്റ സമര്‍പ്പിക്കേണ്ടതാണ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2731081.
പി എന്‍ സി/1811/2020

ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ
എസ് എസ് എല്‍ സി പരീക്ഷയില്‍ പ്രൈവറ്റ് വിഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും റഗുലര്‍ വിഭാഗത്തിലെ എ ആര്‍ സി, സി സി സി വിഭാഗത്തിലുള്ളവര്‍ക്ക് പഴയ സിലബസ് പ്രകാരം ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നു.  എസ് എസ് എല്‍ സി ഐ ടി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിട്ടുള്ള സ്‌കൂള്‍ ഗോയിംഗ് വിഭാഗം പരീക്ഷാര്‍ഥികള്‍ക്കുമായുള്ള (എസ് ജി സി ആര്‍ എ സി) ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ എട്ടിന് കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും.  ഫോണ്‍: 0497 2700167.
പി എന്‍ സി/1812/2020

ഫലവൃക്ഷ തൈ വിതരണം
കൃഷി വകുപ്പിന്റെ ഒരുകോടി ഫലവൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം ജൂണ്‍ അഞ്ച് മുതല്‍ കൃഷി ഭവന്‍ ഫലവൃക്ഷ തൈ വിതരണം ചെയ്യുന്നു.  ഫലവൃക്ഷ തൈകളുടെ ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യൂ കള്‍ച്ചര്‍ തൈ എന്നിവ 75 ശതമാനം സബ്‌സിഡി നിരക്കിലും തൈകള്‍ വാഴക്കന്ന് എന്നിവ സൗജന്യമായും ലഭ്യമാകും.  ഇതിനായി നിര്‍ദിഷ്ട മാതൃകയില്‍ ആവശ്യക്കാര്‍ കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  അപേക്ഷകന്റെ വിലാസവും ഫോണ്‍ നമ്പറും സഹിതം ളൃൗശുേഹമിെേസമിിൗൃ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലേക്ക് രജിസ്റ്റര്‍ ചെയ്യുക.
പി എന്‍ സി/1813/2020

ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്
കണ്ണൂര്‍ കലക്ടറേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. താല്‍ക്കാലിക ജീവനക്കാരിയായ എം കെ സത്യഭാമയാണ് തന്റെ ആദ്യ ശമ്പളം സംഭാവനയായി നല്‍കിയത്. ഒരു മാസത്തെ ശമ്പളം താല്‍ക്കാലികമായി മാറ്റി വയ്ക്കുന്നതില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരുള്‍പ്പെടുന്ന വിഭാഗം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. മലപ്പട്ടം സ്വദേശിയാണ് എം കെസത്യഭാമ.
പി എന്‍ സി/1814/2020

ഉപഭോക്തൃ വില സൂചിക
2020 ഫെബ്രുവരിയിലെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലെ  ഉപഭോക്തൃവില സൂചിക അടിസ്ഥാന വര്‍ഷം(2011-12=100) യഥാക്രമം 178, 174, 168, 167 (പഴയത് അടിസ്ഥാന വര്‍ഷം (1998-99=100) യഥാക്രമം 360, 351, 341, 352 ആണെന്ന് ജില്ലാ ഇക്കണോമിക്സ്  ആന്‍ഡ് സ്റ്റാറ്റിക്സ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
മാര്‍ച്ച് മാസത്തെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം  എന്നീ കേന്ദ്രങ്ങളിലെ  ഉപഭോക്തൃവില സൂചിക അടിസ്ഥാന വര്‍ഷം(2011-12=100) യഥാക്രമം 175, 175, 167, 165 (പഴയത് അടിസ്ഥാന വര്‍ഷം (1998-99=100) യഥാക്രമം 354, 354, 339, 348 ആണെന്ന് ജില്ലാ ഇക്കണോമിക്‌സ്  ആന്‍ഡ് സ്റ്റാറ്റിക്‌സ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
പി എന്‍ സി/1815/2020

റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന 159-ാം റേഷന്‍കടയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്റ് ചെയ്തതായി കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  പ്രസ്തുത കടയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ഡുടമകള്‍ക്ക് റേഷന്‍ വിതരണം നടത്തുന്നതിനായി 102-ാം നമ്പര്‍ റേഷന്‍ കടയുമായി ബന്ധപ്പെടുത്തി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്

date