Post Category
30 പച്ചത്തുരുത്തുകള്‍ ഒരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത്
കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ഗ്രാമമായി പ്രഖ്യാപിച്ച കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ 30-ാം പച്ചത്തുരുത്ത് ഇന്ന് (ജൂണ്‍ 5) ലോക പരിസ്ഥിതി ദിനത്തില്‍ രാവിലെ 10ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്ങാടിക്കല്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ 15 സെന്റില്‍ തയ്യാറാക്കുന്ന പച്ചത്തുരുത്തില്‍ ഔഷധ സസ്യങ്ങളും ഫലവൃക്ഷ തൈകളും ഉള്‍പ്പെടെ 20 തൈകളാണ് ആദ്യ ഘട്ടത്തില്‍ നടുന്നത്
date
- Log in to post comments