Post Category
സ്പോര്‍ട്സ് കൗണ്‍സില്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്കും സാമൂഹിക സന്നദ്ധ സംഘടനകള്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ വൃക്ഷതൈകള്‍ ആരാധ്യയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് സാം ചെമ്പകത്തില്‍ പരിശീലകരായ ജഗദീഷ് ആര്‍ കൃഷ്ണ, കുഞ്ഞുമോന്‍, ഹോക്കി അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ മനാഫ്, കെ വി സുരേന്ദ്രന്‍, മണിലാല്‍, രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു
date
- Log in to post comments