സുഭിക്ഷ കേരളം പദ്ധതി: അടൂര്‍ മണ്ഡലതല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യക്ഷാമം ഒഴിവാക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ അടൂര്‍ മണ്ഡലതല ഉദ്ഘാടനം പരിസ്ഥിതി ദിനത്തില്‍ കൊടുമണ്‍ ചേന്നങ്കര ഏലായില്‍ ചേറാടി ഞാറുനട്ട് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഒന്നര ഏക്കര്‍ പാടശേഖരത്തിലാണു നെല്‍ക്കൃഷിക്കു തുടക്കം കുറിച്ചത്. അടൂര്‍ മണ്ഡലത്തിലെ ഏഴു ഗ്രാമപഞ്ചായത്തുകള്‍, രണ്ടു നഗരസഭകള്‍ എന്നിവ കേന്ദ്രീകരിച്ചാണു സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യകര്‍ഷകര്‍ക്ക് പടുത കുളത്തില്‍ മത്സ്യകൃഷി ചെയ്യുന്നതിനു മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ക്ഷീര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷീര കര്‍ഷകനു പുല്‍കൃഷി ചെയ്യുന്നതിനു തീറ്റപുല്‍തണ്ട് വിതരണം, മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കുഞ്ഞു വിതരണം എന്നിവയുടെ വിതരണോദ്ഘാടനവും പദ്ധതിയുടെ ഭാഗമായി നടന്നു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ അങ്ങാടിക്കല്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഔഷധസസ്യ തോട്ടവും നിര്‍മ്മിച്ചു നല്‍കി.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍.ബി രാജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സി.പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐക്കാട് ഉദയകുമാര്‍, എം.ആര്‍.എസ് ഉണ്ണിത്താന്‍, ലീലാമണി വാസുദേവന്‍, എം.സഹദേവന്‍ ഉണ്ണിത്താന്‍, ജെ.ശാരദ, കൃഷി ഓഫീസര്‍ ആദില, സഹകരണ സംഘം പ്രസിഡന്റ് എ.എം സലിം തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments