Skip to main content

മലപ്പുഴശേരി ഗ്രാമപഞ്ചായത്ത്തല പച്ചത്തുരുത്ത് ഉദ്ഘാടനം 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്തല പച്ചത്തുരുത്ത് ഉദ്ഘാടനം എട്ടു വാര്‍ഡ് ഇടപാറ മഹാദേവര്‍ മലനട കാവില്‍ വീണ ജോര്‍ജ് എം.എല്‍.എ ഫലവൃക്ഷതൈ നട്ട് നിര്‍വഹിച്ചു.  രണ്ടേക്കര്‍ വരുന്ന മലനട അമ്പലത്തില്‍ ഇരുന്നൂറിലധികം വര്‍ഷം പഴക്കമുള്ള മുത്തശ്ശി മാവ്, ആഞ്ഞിലി മരം, മുന്നൂറിലധികം പഴക്കമുള്ള ചാര് മരത്തിന്റെ അവശിഷ്ടം എന്നിവ ഉള്‍പ്പെടെ  1.5 ഏക്കറോളം സംരക്ഷിക്കപ്പെടുന്ന കാവും വൃക്ഷലതാതികളും നിലവിലുണ്ട്. അതിനോടൊപ്പം ഫലവൃക്ഷ തൈകളും ഔഷധ ചെടികളുംകൂടി നട്ടു സ്വാഭാവിക വനമേഖല രീതിയിലുള്ള പച്ചത്തുരുത്ത് വളര്‍ത്തി എടുക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. 

പഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമന്‍, വൈസ് പ്രസിഡന്റ് മിനി ജിജു, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്,  ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, കണ്‍വീനര്‍, ഭാരവാഹികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date